Thursday, March 19

സ്കൂട്ടറിന് പിന്നിൽ ലോറിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു

ചൂണ്ടലിൽ സ്കൂട്ടറിന് പിറകിൽ ലോറിയിടിച്ച് അപകടം; വിദ്യാർത്ഥിനി മരിച്ചു. ബന്ധുവായ വിദ്യാർത്ഥിനിക്ക് പരിക്ക്..

വേലൂർ തലക്കോട്ടുകര സ്വദേശി പള്ളിക്കുളം വീട്ടിൽ മുഹമ്മദ് റാഫിയുടെ മകൾ ഫർസാന (20) ആണ് മരണപ്പെട്ടത്..

തൃശ്ശൂർ – കുന്നംകുളം സംസ്ഥാനപാതയിൽ ചൂണ്ടൽ ജംഗ്ഷന് സമീപം ബുധനാഴ്ച്ച 11.50 ഓടെ ആയിരുന്നു അപകടം. കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറിന് പിറകിൽ ലോറിയിടിക്കുകയായിരുന്നു.
അപകടത്തിൽ സ്കൂട്ടറിന് പിറകിൽ ഇരുന്നിരുന്ന ബന്ധുവായ ഫാത്തിമ (14) യ്ക്ക് പരിക്കേറ്റിട്ടുണ്ട്..

ഗുരുവായൂർ എൽ.എഫ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ഫർസാന.

error: Content is protected !!