Wednesday, September 17

അടച്ചു പൂട്ടിയ സ്കൂൾ തുറന്നു നൽകാൻ മന്ത്രിയെ നേരിൽ കണ്ട് അഭ്യർത്ഥിച്ച് കാളം തിരുത്തിയിലെ വിദ്യാർഥികൾ

തിരൂരങ്ങാടി : സർക്കാർ നിർത്തലാക്കിയ സ്കൂൾ തുറന്നു നൽകണമെന്ന് മന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ട് വിദ്യാർഥികൾ. കൊടിഞ്ഞി കാളം തിരുത്തി ബദൽ സ്കൂ‌ളിലെ വിദ്യാർഥികളായ മുഹമ്മദ് റയ്യാനും ഫിറോസ് റഹ്‌മാനുമാണ് മന്ത്രി വി.ശിവൻകുട്ടിയെ തിരുവനന്തപുരത്ത് പോയി കണ്ട് ആവശ്യം ഉന്നയിച്ചത്. കാബിനറ്റിൽ വയ്ക്കാമെന്നായിരുന്നു മന്ത്രിയുടെ മറുപടി.

ഏതാനും ബദൽ സ്‌കൂളുകൾ മാത്രം നിലനിർത്തി മറ്റു ബദൽ വിദ്യാലയങ്ങളെല്ലാം പൂട്ടാൻ തീരുമാനിച്ചതിനെ തുടർന്നാണ് നന്നമ്പ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കു
ന്ന കാളംതിരുത്തി ബദൽ വിദ്യാലയവും പൂട്ടിയത്. ജില്ലയിൽ സ്വന്തമായി സ്‌ഥലവും കെട്ടിടവുമുള്ള ബദൽ വിദ്യാലയ ങ്ങളിലൊന്നാണ് കാളംതിരുത്തിയിലേത്.

ഇവിടെ ഒന്നു മുതൽ 4 വരെ ക്ലാസുകളിലായി നൂറോളം കുട്ടികളാണ് പഠിച്ചിരുന്നത്. 80 സെന്റ് സ്‌ഥലവും കെട്ടിട സൗക ര്യവുമുണ്ട്. നേരത്തെ യുഡിഎഫ് സർക്കാർ എൽപി സ്‌കുളായി പ്രഖ്യാപിച്ചതുമായിരുന്നു. എന്നാൽ തുടർ നടപടികൾ ഇല്ലാത്തതാണ് തിരിച്ചടിയായത്. നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് ദ്വീപ് പോലെ കഴിയുന്ന കാളംതി രുത്തി പ്രദേശത്തെ ഏക സ്കൂൾ ആണിത്. പതിറ്റാണ്ടുകൾക്ക് മുൻപ് നാട്ടുകാർ തുടങ്ങിയ സ്കൂൾ പിന്നീട് ഡി പി ഇ പി ഏറ്റെടുക്കുകയായിരുന്നു.

4 വർഷം മുമ്പ് ഏകാധ്യാപക വിദ്യാലയങ്ങൾ പുട്ടാൻ എൽഡിഎഫ്സർക്കാർ തീരുമാനിച്ചതിൽ ഇതും ഉൾപ്പെട്ടിരുന്നു. ടിസി വാങ്ങി തൊട്ടടുത്ത സ്കൂ‌ളുകളിൽ അഡ്മിഷൻ എടുക്കാനാണ് നിർദേശിച്ചിരുന്നത്. എന്നാൽ തൊട്ടടുത്ത സ്‌കുളുകൾ 5 കിലോമീറ്റർ ദുരത്താണ്. മാത്രമല്ല, പൊതുഗതാഗത സൗകര്യവുമില്ലാത്തതിനാൽ രക്ഷിതാക്കൾ കുട്ടികളെ ഇവിടെ നിന്ന് കൊണ്ടുപോകാൻ തയാറായില്ല.

തുടർന്ന് പിടിഎയും വാർഡ് അംഗം നടുത്തൊടി മുസ്‌തഫ യും കോടതിയെ സമീപിച്ചതിനെ തുടർന്ന് സർക്കാർ തീരുമാനം കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു. ബിആർസിയിൽ നിന്ന് ഒരു അധ്യാപികയെ അയക്കുന്നുണ്ടെങ്കിലും ബാക്കി അധ്യാപകരെ പി ടി എ നിയമിച്ച് നാട്ടുകാരാണ് ശമ്പളം നൽകുന്നത്. രണ്ട് വർഷ ത്തിലേറെയായി നാട്ടുകാരിൽ നിന്ന് പിരിവിട്ടാണ് പണം കണ്ട ത്തുന്നത്.

ഇതേ തുടർന്നാണ് വി ദ്യാർഥികളും വാർഡ് അംഗം നടു ത്തൊടി മുസ്ത‌ഫ, പിടിഎ പ്രസിഡന്റ് കെ.പി.ഇമ്പിച്ചി ക്കോയ തങ്ങൾ, മുൻ പിടിഎ പ്രസിഡന്റ് കെ.മരക്കാർ എന്നി വർ കെ.പി.എ.മജീദ് എംഎൽഎ യോടൊപ്പം മന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയത്. പ്രതിപ ക്ഷ നേതാവ് വി.ഡി.സതീശനേ യും കണ്ട് നിവേദനം സമർപ്പിച്ചി ട്ടുണ്ട്. പ്രതിപക്ഷ നേതാവും ഈ ആവശ്യമുന്നയിച്ച് മന്ത്രിക്ക് കത്ത് നൽകി. സർക്കാർ കനിയുമെന്ന പ്രതീക്ഷയിൽ ആണെന്ന് കുട്ടികളും വാർഡ്‌മെമ്പർ മുസ്തഫയും പറഞ്ഞു.

error: Content is protected !!