
തിരുവനന്തപുരം വെള്ളനാട് വെച്ച് നടന്ന കേരള സ്റ്റേറ്റ് പെൻകാക്ക് സിലാട്ട് ചാമ്പ്യൻഷിപ്പിൽ വേങ്ങര MFA ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിയിലെ വിദ്യാർത്ഥികൾക്ക് 3 സ്വർണവും 3 വെങ്കലവുമായി മികച്ച നേട്ടം. ഓവറോൾ ചാമ്പ്യന്മാരായ പാലക്കാട് ജില്ലക്ക് വേണ്ടിയാണ് ഇവർ മത്സരത്തിന് ഇറങ്ങിയത്.
അർസൽ ( ഹെവി വെയ്റ്റ്), അൻഫിൽ വി.പി ( ബിലോ 45 കിലോ), മുഹമ്മദ് മുഹത്തിബ് മാലിക്ക് (ബിലോ 110 കിലോ) എന്നിവരാണ് ഗോൾഡ് മെഡൽ നേടിയത്.ഗോൾഡ് കരസ്ഥമാക്കിയ മൂന്ന് പേരും ഉത്തർ പ്രദേശിൽ വെച്ച് നടക്കുന്ന നാഷണൽ പെൻകാക്ക് സിലാട്ട് മത്സരത്തിന് യോഗ്യത നേടി. ഷഹ്മിൽ ബാബു (ബിലോ 70 കിലോ), സാബിൻ അൻഷിർ (ബിലോ 60 കിലോ), ഷഹിൻഷ (ബിലോ 80 കിലോ) എന്നിവരാണ് വെങ്കലം നേടിയവർ.
കക്കാട് സ്വദേശികളായ മാസ്റ്റർ മുഹമ്മദ് ഫാസിൽ, മുഹമ്മദ് നൂറുദ്ധീൻ കൂട്ടേരി എന്നിവരുടെ ശിക്ഷണത്തിലാണ് വേങ്ങര എം. എഫ്. എ ഇൻ്റർനാഷണൽ അക്കാദമിയിലെ വിദ്യാർത്ഥികൾ മത്സരത്തിന് പങ്കെടുത്തത്.