ചുവപ്പ്, ഓറഞ്ച്, മഞ്ഞ,… ഇവിടെ കുട്ടികള്‍ നല്‍കും മഴ മുന്നറിയിപ്പുകള്‍

വാളക്കുളം : കാലാവസ്ഥാ പഠനത്തിന് സ്‌കൂള്‍ കോമ്പൗണ്ടിലും വീട്ടുമുറ്റത്തും മഴമാപിനികള്‍ ഒരുക്കി വിദ്യാര്‍ത്ഥികള്‍.വാളക്കുളം കെ എച്ച് എം എച്ച് എസ് സ്‌കൂളിലെ ദേശീയ ഹരിതസേന,ഫോറസ്റ്ററി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മണ്‍സൂണ്‍ ക്യാമ്പയിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. റെഡ്, ഓറഞ്ച്, യെല്ലോ തുടങ്ങി വിവിധ മഴ മുന്നറിയിപ്പുകളുടെ ശാസ്ത്രീയത മനസ്സിലാക്കാനും ഇതിലൂടെ കുട്ടികളെ പ്രാപ്തരാക്കും.

ബോട്ടില്‍, സ്‌കെയില്‍, റബ്ബര്‍ ബാന്‍ഡ് എന്നിവ ഉപയോഗിച്ച് ചെലവുരഹിതമായാണ് മഴ മാപിനികള്‍ ഒരുക്കിയത്. മണ്‍സൂണ്‍ അവസാനം വരെ പെയ്യുന്ന മഴയുടെ തോത് വിദ്യാര്‍ത്ഥികള്‍ പ്രത്യേകം മഴ രജിസ്റ്ററില്‍ രേഖപ്പെടുത്തും. വി ഇസ്ഹാഖ്, കെ പി ഷാനിയാസ്, ടി മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!