
കുണ്ടൂർ : എം.എസ്.ഐ. ഹയർ സെക്കൻഡറി സ്കൂൾ, കുണ്ടൂരിലെ SPG പ്രവർത്തനങ്ങളുടെ ഭാഗമായി പ്ലസ് വൺ ക്ലാസ്സിലെ വിദ്യാർത്ഥികൾ കോഴിക്കോട് വെള്ളിമാടുകുന്നിലെ കേരള സർക്കാർ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള വൃദ്ധസദനവും ചിൽഡ്രൻസ് ഹോമും സന്ദർശിച്ചു.
വൃദ്ധസദനത്തിൽ 60 വയസ്സിന് മുകളിലുള്ള 30 സ്ത്രീകളും 31 പുരുഷന്മാരും കഴിയുന്നു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അഭയമായിരിക്കുന്ന ചിൽഡ്രൻസ് ഹോവും വിദ്യാർത്ഥികൾ സന്ദർശിച്ചു. അവരോടൊത്തു ചിലവഴിച്ച സമയം വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ തൊട്ടു. സ്വന്തം മാതാപിതാക്കളെ ഓർമ്മിപ്പിക്കുകയും, കുടുംബബന്ധങ്ങളുടെ വില തിരിച്ചറിയുകയും, കണ്ണുനനയുന്ന നിമിഷങ്ങൾ അനുഭവപ്പെടുകയും ചെയ്തു.
വിദ്യാർത്ഥികൾ ഒരു ഫ്രിഡ്ജ് സംഭാവനയായി നൽകി, കൂടാതെ സമ്മാനപ്പൊതികളും വിതരണം ചെയ്തു. മനുഷ്യസ്‌നേഹത്തിന്റെ സുവർണനിമിഷമായി അത് മാറി.
പരിപാടി ജെ.ഡി.ടി. കോളേജ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻറ് HODയും ജേർണൽ പബ്ലിക്കേഷൻ എഡിറ്ററുമായ റഫീഖ് ചെലവൂർ, എൻ.സി.സി കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്ററും, ജെ.ഡി.ടി. കോളേജ് അധ്യാപകനും, സിനിമാ നടനുമായ സാദിക് എന്നിവർ ചേർന്ന് കോഡിനേറ്റ് ചെയ്തു.
സ്ഥാപനത്തിലെ അമൃത (വൃദ്ധസദനം), രതീഷ് (ഓഫീസ് സ്റ്റാഫ്), ഉസ്മാൻ (ചിൽഡ്രൻസ് ഹോം സൂപ്രണ്ട്) എന്നിവർ സ്ഥാപനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ സിറാജുദ്ദീൻ ടി.കെ., HOD മാലിക് കേ, അധ്യാപകരായ ഫഹദ് എം, സന്തോഷ് എൻ, സബിത, ഖയരുന്നീസ, ഗൗരി, സ്റ്റാഫ് അംഗങ്ങളായ സാലി, ഷാഹിദ്, സ്കൂൾ മീഡിയ പ്രതിനിധി എന്നിവർ നേതൃത്വം നൽകി.
ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് കരുണ, സ്‌നേഹം, കടപ്പാട് എന്നീ മൂല്യങ്ങൾ വളർത്തിക്കൊടുക്കുന്ന, എന്നും ഹൃദയത്തിൽ പതിയിരിക്കുന്ന ഒരു ജീവിതപാഠമായി മാറി.