വാളക്കുളം : വലിച്ചെറിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പെൻ ഡ്രൈവ് പ്രോഗ്രാമുമായി വിദ്യാർത്ഥികൾ. വാളക്കുളം കെ എച്ച് എം ഹയർ സെക്കന്ററി സ്കൂളിലെ ദേശീയ ഹരിതസേന, ഫോറസ്ട്രി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
ഉപയോഗശൂന്യമായ ഓരോ സെറ്റ് 20 പേനകൾക്കും പുതിയ പേന സമ്മാനമായി നൽകുന്ന പദ്ധതിയാണിത്. അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പേനകൾ സൃഷ്ടിക്കുന്ന മലിനീകരണത്തിൽ നിന്ന് പരിസ്ഥിതിയെ പരിരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഒരൊറ്റ ദിനം കൊണ്ട് 14000 ലധികം പേനകളാണ് കുട്ടികൾ സ്വരൂപിച്ചത്.
പ്രഥമാധ്യാപകൻ കെ ടി അബ്ദുല്ലത്തീഫ്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജിത്ത് കെ മേനോൻ, പി മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.
കെ പി ഷാനിയാസ്, വി ഇസ്ഹാഖ്, എം പി റജില എന്നിവർ നേതൃത്വം നൽകി.