കൊണ്ടോട്ടി : അജ്മാനിൽ നടന്ന ഡഫ് ക്രിക്കറ്റ് ട്വന്റി 20 ചാം പ്യൻസ് ട്രോഫിയിൽ കിരീടം നേടിയ ഇന്ത്യൻ ടീം അംഗം മുഹ മ്മദ് സുഹൈലിനു കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരണം നൽകി.
ഫൈനലിൽ ദക്ഷിണാ ഫ്രിക്കയെ 39 റൺസിനു പരാജയ പ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ടൂർണമെന്റിൽ തോൽവി അറിയാതെ കളിച്ച ഇന്ത്യൻ ടീമിൽ ഓൾറൗണ്ടർ ആയിരുന്നു പരപ്പനങ്ങാടി പുത്തരിക്കൽ സ്വദേശിയായ പി.ആർ.മുഹമ്മദ് സുഹൈൽ.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe
2020 മുതൽ ഇന്ത്യൻ ഡഫ് ടീമിന്റെ ഭാഗമാണ്. പരപ്പനങ്ങാടി സഹകരണ ബാങ്ക് ജീവനക്കാരൻ കൂടിയായ സുഹൈൽ ബധിര വിഭാഗത്തിനു വേണ്ടിയുള്ള ഇന്ത്യൻ പ്രീമിയർ ലീഗിൽ ഹൈദരാബാദ് സൺറൈസേഴ്സ് ടീമിന്റെ നായകനുമാണ്. പുത്തരിക്കൽ പെരുമ്പടപ്പിൽ അബ്ദുൽ റസാഖിന്റെ മകനാണ്. മാതാവ്
ആസ്യ, ഭാര്യ ഫാത്തിമ ഷെറിൻ, മക്കളായ സൈനബ്, ഹിമാദ് അബ്ദുല്ല, സഹോദരങ്ങളായ സാജിദ്, മുഹമ്മദ് അഫ്നാൻ, സൽമാൻ ഫാരിസ്, ആയിഷ തുട ങ്ങിയവർ സ്വീകരിക്കാനെത്തിയിരുന്നു. മലപ്പുറം ജില്ലാ ക്രിക്കറ്റ്
അസോസിയേഷൻ സെക്രട്ടറി പ്രദീപ്, കേരള ക്രിക്കറ്റ് അസോ സിയേഷൻ അംഗം മനോജ്, ഡഫ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികൾ, ക്രിക്കറ്റ് പ്രേമി കൾ തുടങ്ങിയവർ വിമാനത്താവളത്തിൽ എത്തിയിരുന്നു.