മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് അവാർഡ് തിരൂരങ്ങാടി നഗരസഭക്ക്


തിരൂരങ്ങാടി: കേരളത്തിലെ മികച്ച നഗരസഭകള്‍ക്ക്
സംസ്ഥാന സർക്കാർ ആദ്യമായി ഏര്‍പ്പെടുത്തിയ സ്വരാജ് അംഗീകാരത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ. സംസ്ഥാനത്തെ നഗരസഭകളിൽ രണ്ടാം സ്ഥാനം

തിരൂരങ്ങാടിക്ക് ലഭിച്ചു. ഒന്നാം സ്ഥാനം സുൽത്താൻ ബത്തേരിക്കാണ്. ഇവർക്ക് 118 മാർക്കും തിരൂരങ്ങാടി ക്ക് 112.5 മാർക്കും ലഭിച്ചു. ഓഫീസിൽ ഒരുക്കിയ സൗകര്യങ്ങൾ, കൃത്യമായ സമായങ്ങ ളിലെ കൗണ്സിൽ, സ്റ്റാൻഡിങ് കമ്മിറ്റി യോഗങ്ങൾ, ഓഫീസ് നടപടികൾ തുടങ്ങിയവയായിരുന്നു മാനദണ്ഡങ്ങൾ.

മികവുറ്റ ഈ അംഗീകാരം കൂട്ടായ്മയുടെയും അക്ഷീണ പ്രയത്‌നത്തിന്റെയും ഫലമാണെന്ന് ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. വാര്‍ഷിക പദ്ധതി ഫണ്ട് സമയബന്ധിതമായി ചെലവഴിക്കാന്‍ നഗരസഭക്ക് കഴിഞ്ഞത് നേട്ടമായതായും അദ്ദേഹം പറഞ്ഞു. കെട്ടിട നമ്പർ നല്കുന്നതിലടക്കമുള്ള ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ശ്രദ്ധയിൽ പെട്ടത് പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാട്‌സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ.. https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV


നഗരസഭയില്‍ നഗരകാര്യ ഡയറക്‌ടേറേറ്റിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലൂടെയാണ് തിരൂരങ്ങാടി നഗരസഭ അവാര്‍ഡിലേക്ക് പരിഗണിക്കപ്പെട്ടത്. ആദ്യമായാണ് തിരൂരങ്ങാടി നഗരസഭക്ക് സംസ്ഥാന സർക്കാറിൻ്റെ അംഗീകാരം കൈവന്നത്. കേരളത്തിലെ വിവിധ മേഖലകളാക്കി തിരിച്ച് നടത്തിയ പരിശോധനയിലാണ് അവാർഡ് സർക്കാർ നിശ്ചയിച്ചത്, മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് നഗരസഭ കാഴ്ച്ചവെച്ചത്. കോഴിക്കോട് റീജ്യണില്‍ നിന്നും അവാര്‍ഡിലേക്ക് തിരൂരങ്ങാടി നഗരസഭ ക്വാളിഫെചെയ്യുകയായിരുന്നു. കെ.പി മുഹമ്മദ്കുട്ടി ചെയര്‍മാനും സി,പി സുഹ്‌റാബി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും ഇഖ്ബാല്‍ കല്ലുങ്ങല്‍ (വികസനകാര്യം) സിപി ഇസ്മായില്‍ (ആരോഗ്യം) എം,സുജിനി (ക്ഷേമകാര്യം) ഇ.പി ബാവ (വിദ്യാഭ്യാസം) വഹീദ ചെമ്പ (പൊതുമരാമത്ത്) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ ഇ ഭഗീരഥി സെക്രട്ടറി ഇന്‍ചാര്‍ജ് ചുമതല വഹിക്കുന്നു. സി ഇസ്മായില്‍ സൂപ്രണ്ടും പി.വി അരുണ്‍കുമാര്‍ പദ്ധതി ചുമതലയും റെയ്മണ്ട്‌സുനില്‍ ആരോഗ്യചുമതലയും പ്രസാദ് റവന്യൂചുമതലയും സജീഷ് അക്കൗണ്ട് ചുമതലയും വഹിക്കുന്നു. ദീർഘകാലമായി സെക്രട്ടറി ഇല്ലാതിരുന്നിട്ടും മറ്റു ഉദ്യോഗസ്ഥരും ഭരണ സമിതിയും കൂട്ടായ്മയോടെ നടത്തിയ

പ്രയത്നതിനുള്ള ഫലമാണിത്. നിര്‍വഹണ ഉദ്യോഗസ്ഥരും മെച്ചപ്പെട്ട രീതിയിൽ പദ്ധതി നിർവഹണത്തിന് നേതൃത്വം നൽകി. സ്വരാജ് അംഗീകാരത്തിന്റെ മികവിലാണ് ഈ ഭരണസമിതി രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത്. വാര്‍ഷിക ആഘോഷം നടക്കാനിരിക്കെയാണ് അവാര്‍ഡ് ചരിത്ര മണ്ണിനെ തേടിയെത്തുന്നത്. വാര്‍ഷിക ഭാഗമായി വിവിധ പദ്ധതികളുടെ സമര്‍പ്പണവും വ്യക്തിഗത ആനുകൂല്യങ്ങളുടെ വിതരണവും നടന്നുവരികയാണ്. വികസനത്തില്‍ പുത്തന്‍ പ്രതീക്ഷകള്‍ പകര്‍ന്നുമുന്നേറുന്ന നഗരസഭക്ക് ലഭിച്ച അവാര്‍ഡ് ഭരണസമിതിയുടെയും ജീവനക്കാരുടെയും കൂട്ടായയത്‌നത്തിന്റെ വിജയം കൂടിയാണ്.

error: Content is protected !!