Friday, September 25

Tag: എം എ ചേളാരി അന്തരിച്ചു

അരനൂറ്റാണ്ടിന്റെ നിസ്വാർഥ സേവനത്തിന് വിട; സമസ്ത മാനേജരായിരുന്ന എം.എ. ചേളാരി അന്തരിച്ചു
Obituary

അരനൂറ്റാണ്ടിന്റെ നിസ്വാർഥ സേവനത്തിന് വിട; സമസ്ത മാനേജരായിരുന്ന എം.എ. ചേളാരി അന്തരിച്ചു

.ചേളാരി: അരനൂറ്റാണ്ടോളം ചേളാരി സമസ്തയിലെ ജംഇയ്യത്തുൽ മുഅല്ലിമീൻ ഓഫീസിൽ മാനേജറായി സേവനമനുഷ്ഠിച്ച എം അബൂബക്കർ മൗലവി ( എം.എ. ചേളാരി) മരണപ്പെട്ടു. പ്രതിസന്ധികൾ നിറഞ്ഞ കാലഘട്ടത്തിൽ നിന്ന് ജംഇയ്യത്തുൽ മുഅല്ലിമീനെ വളർത്തി വലിയൊരു പ്രസ്ഥാനമാക്കി മാറ്റുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കുവഹിച്ചു. പക്വതയാർന്ന സമീപനവും വിനയവും ലാളിത്യവും നിറഞ്ഞ പെരുമാറ്റവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ പ്രത്യേകതകളായിരുന്നു. അർപ്പണബോധത്തോടെയും നിസ്വാർഥ സേവനത്തോടെയും പ്രവർത്തിച്ച അദ്ദേഹം മികച്ച സംഘാടകനായും ഭരണനിർവാഹകനായും ശ്രദ്ധേയനായി. മഹല്ല് പ്രസിഡന്റ് സ്ഥാനം ഉൾപ്പെടെ വിവിധ സംവിധാനങ്ങളിൽ നേതൃപദവികൾ വഹിച്ച അദ്ദേഹം ദീർഘകാലത്തെ സേവനത്തിന് ശേഷം ഈയിടെയാണ് വിരമിച്ചത്. രാവിലെ 9 മണി മുതൽ ചേളാരി സമസ്ത മുഅല്ലിം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെക്കും. മയ്യിത്ത് നിസ്കാരം രാവിലെ 11 മണിക്ക് പാണമ്പ്ര ജുമുഅത്ത് പള്ളിയിൽ നടക്കും....