അതിജീവനത്തിന്റെ പ്രതീകമായി ബുഷറ: ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സാക്ഷരത മിഷൻ തുല്യത പഠിതാവിന് ആദരം
കോട്ടക്കൽ: പ്രാരാബ്ധങ്ങൾ കാരണം എൽ.കെ.ജി. ക്ലാസ്സിൽ വെച്ച് അവസാനിപ്പിക്കേണ്ടി വന്ന പഠനം നിശ്ചയദാർഢ്യത്തിന്റെ കരുത്തിൽ പത്താം തരം തുല്യത വരെയെത്തിച്ച കോട്ടക്കൽ സ്വദേശിയായ ബുഷറയെ ജില്ലാ സാക്ഷരത മിഷന്റെ നേതൃത്വത്തിൽ ആദരിച്ചു. സാക്ഷരത മിഷന്റെ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ തുല്യത പഠിതാവാണ് ഇരുപത്തിരണ്ടുകാരിയായ ബുഷ്റ. പ്രതിസന്ധികളോട് പൊരുതി മുന്നേറുന്ന ഈ മിടുക്കി ഇന്ന് സംസ്ഥാന സാക്ഷരതാ മിഷന്റെ അഭിമാനതാരമാണ്.
എൽ.കെ.ജിയിൽ വെച്ച് ഔപചാരിക വിദ്യാഭ്യാസം നിന്നുപോയ ബുഷ്റയ്ക്ക് അറിവിന്റെ പുതിയൊരു ലോകം തുറന്നുനൽകിയത് സാക്ഷരതാ മിഷന്റെ അനൗപചാരിക വിദ്യാഭ്യാസ പദ്ധതികളാണ്. അക്ഷരങ്ങളോടുള്ള അടങ്ങാത്ത മോഹം മനസ്സിൽ സൂക്ഷിച്ച ബുഷ്റ, 2018-ൽ നാലാം തരം തുല്യതാ പരീക്ഷ മികച്ച വിജയത്തോടെ പൂർത്തിയാക്കി. തുടർന്ന് ഏഴാം തരം തുല്യതയും കടന്ന് നിലവിൽ പത്താം തരം തുല്യതാ പരീക്ഷയ്ക്കുള്ള തീവ്ര പരിശീലനത്തിലാണ് ഈ മിടുക്കി.കോ...

