Sunday, October 18

Tag: പൊള്ളലേറ്റ് മരിച്ചു

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
Culture

തിരൂർ മിനി സിവിൽ സ്റ്റേഷനിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരൂർ : മിനി സിവിൽ സ്റ്റേഷനിൽ കത്തിക്കരിഞ്ഞ നിലയിൽ പുരുഷൻ്റെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച രാവിലെ ഏഴ് മണിക്ക് മിനി സിവിൽ സ്റ്റേഷനിലെ പാർക്കിങ് ഷെഡിന് സമീപത്ത് ശുചീകരണ തൊഴിലാളിയായ ബിനു ആണ് മൃതദേഹം ആദ്യം കണ്ടത്.മിനി സിവിൽ സ്റ്റേഷനിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന് സമീപം, അധികം ആളനക്കമില്ലാത്ത മേഖലയിലാണ് തീപ്പൊള്ളലേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സബ് കലക്ടർ ദിലീപ് കെ. കൈനിക്കര, ഡി.വൈ.എസ്.പി. എ.എം. സിദ്ദീഖ്, തിരൂർ എസ്.ഐ.മാരായ എൻ.ആർ. സുജിത്ത്, ടി. നസീർ എന്നിവർ സ്ഥലം സന്ദർശിച്ചു. ഫോറൻസ് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്നും, ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്ര...
പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു
Accident

പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

പെരുമ്പടപ്പ് : പൊള്ളലേറ്റു ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവന്റെയും ഷേര്‍ളിയുടെയും മകൾ സോന (17) ആണ് മരിച്ചത്. എടപ്പാൾ പൂക്കരത്തറ ദാറുൽ ഹിദായ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയാണ്. 15 ന് ഉച്ചയ്ക്ക് 3.30 നാണ് സംഭവം. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു....
ഭർതൃമതി തീ പൊള്ളലേറ്റ് മരിച്ചു
Obituary

ഭർതൃമതി തീ പൊള്ളലേറ്റ് മരിച്ചു

വേങ്ങര : യുവതി തീ കൊളുത്തി മരിച്ചു. കുറ്റൂർ നോർത്തിലെ നടുവിലപ്പള്ളി കുഞ്ഞി മുഹമ്മദിന്റെ മകൾ സീനത്ത് (31) ആണ് സ്വവസതിയിൽ കഴിഞ്ഞ ദിവസം രാവിലെ തീ കൊളുത്തി മരിച്ചത്. തീ ആളുന്നതു കണ്ട് തൊട്ടടുത്ത വീട്ടിലെ സ്ത്രീകൾ ഓടിവന്നെങ്കിലും അപ്പോഴേക്കും മാരകമായി പൊള്ളലേറ്റിരുന്നു. യുവതിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും പുലർച്ചെയോടെ മരണത്തിനു കീഴടങ്ങി.മൃതദേഹം വ്യാഴാഴ്ച വൈകുന്നേരത്തോടെകൊറ്റശേരിപ്പുറായ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു.ഭർത്താവ് :കള്ളത്താംപറമ്പിൽ ഷരീഫ് (ചേറ്റിപ്പുറം മാട്)മാതാവ് :നെടുമ്പള്ളി ആയിഷക്കുട്ടി.മക്കൾ :ആരിഫ്, നഹ്‌ല, റബീഹ്....