Tag: മാപ്പിളപ്പാട്ട്

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു
Obituary

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അയ്യായിരത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയോടൊപ്പം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌ ലഭിച്ചിട്ടുണ്ട്. നൂറുകണക്കിന് മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്. ...
university

കലോത്സവ വേദിയെ ആവേശം കൊള്ളിച്ച കോൽക്കളി മൽസരത്തിൽ ഒന്നാമതെത്തി തിരൂരങ്ങാടി പിഎസ്എംഒ കോളേജ്

തേഞ്ഞിപ്പലം : മാപ്പിള കലകളിലെ തങ്ങളുടെ ആധിപത്യം തെളിയിച്ചുകൊണ്ട് പി. എസ്. എം. ഒ കോളേജ് ഈ വർഷത്തെ ഇന്റർസോൺ കലോത്സവത്തിൽ കോൽക്കളിയിൽ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. കാലിക്കറ്റ്‌ സർവകലാശാലയിൽ വച്ച് നടന്ന കലോത്സവത്തിൽ വേദി 1- ലാണ് വാശിയേറിയ കോൽക്കളി മത്സരം അരങ്ങേറിയത്.മാപ്പിള കലകളിൽ ഏറ്റവും ജനപ്രീതിയുള്ള ഇനങ്ങളിൽ ഒന്നായ കോൽക്കളി വർഷങ്ങളായി പി. എസ്. എം. ഒ യുടെ കുത്തകയാണ്. ഷംസദ് എടരിക്കോട് രചിച്ച 'മാപ്പിള മലബാറ് ' എന്ന് തുടങ്ങുന്ന ഗാനത്തോടെയാണ് പി. എസ്. എം. ഒ യുടെ കോൽക്കളിയ്ക്ക് തുടക്കമായത്. മഹറൂഫ് കോട്ടക്കൽ, റിയാസ് മണമ്മൽ എന്നിവരുടെ പരിശീലനത്തിലാണ് ഈ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചത്. മാപ്പിളപ്പാട്ടിന്റെ ഈരടികൾക്കൊത്ത് ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ ചാഞ്ഞും ചെരിഞ്ഞും മറിഞ്ഞടിച്ചും ചുവടുകൾ വെച്ച് ദ്രുത ഗതിയിലേക്ക് കൊട്ടിക്കയറിയപ്പോൾ സദസ്സിൽ നിന്നും ആവേശത്തിന്റെ ഹർഷാരവം മുഴങ്ങി.പ്...
Other

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന്റെ കുടുംബത്തെ ഗായകൻ ഷാഫി കൊല്ലം അവഹേളിച്ചതായി പരാതി

മാപ്പിളപ്പാട്ട് കലാകാരി റംല ബീഗത്തിന് ഉപഹാരം നൽകാനെത്തിയ മാപ്പിള ആൽബം ഗായകൻ ഷാഫി കൊല്ലം കുടുംബത്തെ അവഹേളിച്ചതായി പരാതി. ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ ഷാഫി ഇറക്കിവിട്ടതായും പരാതി വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ ആക്ടിവിറ്റീസ് ഓഫ് മ്യൂസിക് ആൻറ് ആർട്സ് പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും, കഥാപ്രസംഗികയുമായ റംല ബീഗത്തിന് ഏർപ്പെടുത്തിയ ഉപഹാരം നൽകാനെത്തിയ ആൽബം ഗായകൻ ഷാഫി കൊല്ലമാണ് റംല ബീഗത്തിൻ്റെ കുടുംബത്തെ ആക്ഷേപിച്ചതായി പരാതിയുള്ളത്. ഉപഹാരം നൽകാനെത്തിയ ഷാഫിയും, കൂടെയുള്ളവരും അടച്ചിട്ട മുറിയിൽ വെച്ച് മകളെ ഒഴികെ മറ്റു ബന്ധുക്കളെ ഒഴിവാക്കിയാണ് ഉപഹാരം നൽകിയത്. ഉപഹാരം നൽകുന്നതുമായി ബന്ധപ്പെട്ടെ ഫോട്ടോയോ, വീഡിയോയോ പകർത്താനോ ഇകാമ പ്രവർത്തകർ സമ്മതിച്ചില്ലെന്നും കേരള മാപ്പിള കലാ അക്കാദമി സ്റ്റേറ്റ് ജനറൽ സെക്രട്ടറി കുന്ദമംഗലം സി.കെ ആലി കുട്ടി പറഞ്ഞു. ...
Other

‘അറബിനാട്ടിന്റെ അകലെനിന്നും…’ കത്തു പാട്ടിന് മറുപടിയുമായി ഗഫൂർ കൊടിഞ്ഞി

തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ട് മുൻപത്തെ കത്തുപാട്ടിന് മറുപടിയൊരുക്കി എഴുത്തുകാരൻ.കൊടിഞ്ഞി സ്വദേശി ഗഫൂർ കൊടിഞ്ഞിയാണ് മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയുടെ വരികൾക്ക് മറുപടി എഴുതിയത്. മുപ്പത് വർഷം മുമ്പ് വി.എംകുട്ടി എഴുതി ചിട്ടപ്പെടുത്തിയ 'അറബ് നാട്ടിൻ അകലെയെങ്ങാണ്ടിരിക്കുംബാപ്പ അറിയാൻ' എന്ന പൊള്ളുന്ന വരികൾ പ്രവാസികൾക്കിടയിലും നാട്ടിലും വൻഹിറ്റായിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JQxNHEOCTglG9LveaVuVnv കേരളീയ പൊതു മണ്ഡലത്തിലാകെ ഒരു വിങ്ങലായി തീർന്ന വി.എം കുട്ടിയുടെ ഈ വരികൾ കേവലം ഒരു പാട്ട് എന്നതിലുപരി അത് അന്നത്തെ ഒരു പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നു. തലമുറകൾ നെഞ്ചേറ്റിയ ഈ പാട്ട് ഇന്നും മലയാളികൾ ആസ്വദിക്കാറുണ്ട്. എസ്.എ ജമീലിന്റെ അടക്കം ഏതാനും കാത്തുപാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം മറുപടിയും അവർതന്നെ ഒരുക്കിയിരുന്നു. എന്നാൽ ഒര...
Local news

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടിയുടെ നിര്യാണത്തിൽ തിരൂരങ്ങാടി മാപ്പിള കല അക്കാദമി അനുശോചിച്ചു.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു മാപ്പിള കലാ അക്കാദമിയുടെ രക്ഷാധികാരിയും മാപ്പിളപ്പാട്ടിനെ ജനകീയ വൽക്കരിക്കുകയും ചെയ്ത പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു. അക്കാദമി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് എ കെ ,മുസ്തഫ അനുശോചന യോഗം ഉൽഘാടനം ചെയ്തു.. ചാപ്റ്റർ പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഷറഫ് തച്ചറപടിക്കൽ,ജനറൽ സെക്രട്ടറി അഷറഫ് മനരിക്കൽ,ഒ.സി ബഷീർ ,അഹമ്മദ്, കബീർ കാട്ടികുളങ്ങര, സലാഹുദ്ധീൻ കൊട്ടേക്കാട്ട്, നൗഷാദ് സിറ്റി പാർക്ക്, നവാസ് ചിറമംഗലം, അബ്ദുസ്സലാം മച്ചിങ്ങൽ, ഹംസ പന്താരങ്ങാടി, ഷംസു തിരൂരങ്ങാടി, കെ. ടി കബീർ, എം.വി റഷീദ്, നസ്റുള്ള സി.പി, ശുഹൈബ് കണ്ടാണത്ത്ഇബ്രാഹിം മലയിൽ, മച്ചിങ്ങൽ സ...
error: Content is protected !!