Tag: മുങ്ങിമരണം

കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു.
Accident

കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു.

മഞ്ചേരി : കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. മമ്പാട് മൂർക്കൻ മുഹമ്മദ് ഷിഹാൻ (20) ആണ് മരിച്ചത്. ആനക്കയം പെരിമ്പലത്ത് പള്ളിപ്പടിയിൽ കടലുണ്ടിപ്പുഴയിൽ വെച്ചാണ് സംഭവം.
Accident

സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

നിലമ്പൂർ: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചുങ്കത്തറ കാട്ടിച്ചിറ തുറക്കല്‍ ബഷീറിന്റെ മകന്‍ നിഹാല്‍(18) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലോളം സുഹൃത്തുക്കളോടൊപ്പം പുന്നപ്പുഴയുടെ എടമല കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടയില്‍ വെള്ളത്തില്‍ മുങ്ങിയതിനെ തുടര്‍ന്ന് മറ്റുള്ളവര്‍ കരക്കെടുത്ത് ആറരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് കഴിഞ്ഞ തിങ്കളാഴ്ചയാണ് അവധി കഴിഞ്ഞ് മടങ്ങിയത്. തിരിച്ചു പോകുന്ന പിതാവിനെ യാത്രയയക്കാനായാണ് നിഹാല്‍ കഴിഞ്ഞ ദിവസം പഠന സ്ഥലത്ത് നിന്ന് വീട്ടിലെത്തിയത്. കോട്ടയം പാലയിലെ സ്വകാര്യ സ്ഥാപനത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷക്ക് പഠിക്കുകയാണ് നിഹാല്‍. മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. ഇന്‍ക്വസ്റ്റിന് ശേഷം വ്യാഴാഴ്ച ചുങ്കത്തറ വലിയ ജുമാ മസ്ജിദ് കബ...
Breaking news

വയോധികനെ കടലുണ്ടിപ്പുഴ കാര്യട് കടവിൽ മരിച്ച നിലയിൽ കണ്ടെത്തി

മുന്നിയൂർ കളിയാട്ടമുക്ക് ചാനത്തിയിൽ തടത്തിൽ മുഹമ്മദ് (72) ആണ് മരിച്ചത്. വൈകുന്നേരം നാല് മണിയോടെ കാര്യാട് കടവ് പാലത്തിന് സമീപം പുഴയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ കാണാതായത് ആയിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ച റിയിലേക്ക് മാറ്റി. ഭാര്യ സൈഫുന്നിസ
Breaking news, Obituary

വയലിലെ വെള്ളം കാണാനെത്തിയ ബാലിക വെള്ളക്കെട്ടിൽ വീണു മരിച്ചു

എആർ നഗർകുറ്റൂർ ഫസലിയ പള്ളിയ്ക്ക് സമീപം വയലിൽ വെള്ളം കാണാനിറങ്ങിയ 6 വയസുകാരി വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുത്തി മുഹമ്മദ് റാഫിയുടെ മകൾ ഫാത്തിമ റഷ യാണ് മരിച്ചത്. വൈകുന്നേരം 7 മണിക്കാണ് സംഭവം
error: Content is protected !!