
മലപ്പുറം: ഹജ്ജ് 2027-ലെ തീർഥാടകർക്ക് തങ്ങൾക്ക് സൗകര്യപ്രദമായ എംപാർകേഷൻ point തിരഞ്ഞെടുക്കുന്നതിനും നിലവിലെ എംപാർകേഷൻ പോയിൻ്റ് മാറ്റുന്നതിനും ഓപ്ഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയ്ക്ക് നിവേദനം നൽകി.
മലബാർ മേഖലയിൽ നിന്നുള്ള നിരവധി ഹജ്ജ് തീർഥാടകർക്ക് കോഴിക്കോട് വിമാനത്താവളം ഉൾപ്പെടെയുള്ള എംപാർകേഷൻ പോയിൻ്റ്-ുകളിൽ നിന്ന് യാത്ര ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഹജ്ജ് അപേക്ഷാ നടപടികൾക്കിടെ അനുവദിക്കപ്പെടുന്ന എംപാർകേഷൻ പോയിൻ്റ് പിന്നീട് ആവശ്യാനുസരണം മാറ്റുന്നതിനുള്ള സൗകര്യം തീർഥാടകർക്ക് നൽകണം. പ്രത്യേകിച്ച് മലപ്പുറം, കോഴിക്കോട് ഉൾപ്പെടെയുള്ള മലബാർ മേഖലയിൽ നിന്നുള്ള തീർഥാടകർക്ക് അവരുടെ താമസ സ്ഥലം, ഗതാഗത സൗകര്യം, കുടുംബാംഗങ്ങളുടെ യാത്ര തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ച് അനുയോജ്യമായ Embarkation Point തിരഞ്ഞെടുക്കാൻ അവസരം ലഭിക്കണമെന്നാണ് ആവശ്യം.
നിലവിൽ Embarkation Point സംവിധാനം നിലവിലുണ്ടെങ്കിലും, തീർഥാടകർക്ക് Embarkation Point മാറ്റുന്നതിനുള്ള ഓപ്ഷൻ കൂടി നൽകുന്നത് യാത്ര കൂടുതൽ സൗകര്യപ്രദമാക്കുമെന്ന് നിവേദനത്തിൽ വ്യക്തമാക്കി.
ബി.ജെ.പി ന്യൂനപക്ഷ മോർച്ച മലപ്പുറം സെൻട്രൽ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഒ സി മുഹമ്മദ് അദ്നാൻ ആണ് നിവേദനം സമർപ്പിച്ചത്.
