വീട് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ 3 പേർക്ക് പരിക്ക്
തിരൂരങ്ങാടി : വീട് പൊളിക്കുന്നതിനിടെ സ്ളാബ് തകർന്ന് വീണ് കുട്ടികൾ ഉൾപ്പെടെ ബന്ധുക്കളായ 3 പേർക്ക് പരിക്കേറ്റു. കൊട്ഞ്ഞി റൂട്ടിൽ വെഞ്ചാലി കണ്ണാടിത്തടത്താണ് സംഭവം. മുഹമ്മദ് ഹാബിസ് (35), ബന്ധുക്കളായ സഹല് റഹ്മാൻ (9), റാഷിദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. വീട് പൊളിക്കുന്നതിനിടെ സ്ലാബ്തകർന്ന് വീഴുകയായിരുന്നു എന്നാണ് വിവരം. ഇന്ന് 11 മണിക്കാണ് സംഭവം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
...