Thursday, July 16

Tag: ഉന്നത വിജയം നേടിയവരെ അഭിനന്ദിച്ചു

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ  അനുമോദിച്ചു
Local news

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മ അനുമോദിച്ചു

തിരൂരങ്ങാടി : ചെറുമുക്ക് പ്രദേശത്തെ  3 , 4,  5 , 6  വാർഡുകളിൽ നിന്ന്  പ്ലസ് ടു പരീക്ഷയിൽ  ഫുൾ എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും  ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ  അനുമോദിച്ചു. ജേതാക്കൾക്ക് ജില്ലാ പഞ്ചായത്ത്  അംഗം  ശരീഫ് കുറ്റൂർ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ  കൂട്ടായ്‌മ  പ്രസിഡണ്ട്  വി  പി കാദർ ഹാജി അധ്യക്ഷത വഹിച്ചു . നന്നമ്പ്ര പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  സൗദ മരക്കാരുട്ടി അരീക്കാട്ട് മുഖ്യാതിഥിയായി. പഞ്ചായത്ത് അംഗങ്ങളായ  കെ വി സഫ്‌വാൻ, എം പി സുഹ്റ ഇസ്‌മായിൽ, എം എം  ഫൈറൂസ ശിഹാബ്, കൂട്ടായ്മ ട്രഷറർ  കാമ്പ്ര ഹനീഫ ഹാജി . നീലങ്ങത്ത് അബ്ദുസലാം, അഡ്വ. എൻ പി അരുൺ ഗോപി, എം എം സീദീഖ്, കെ ശരീഫ്, കെ കെ അബുബക്കർ തുടങ്ങിയവർ പ്രസംഗിച്ചു. കൂട്ടായ്മ  സെക്രട്ടറി  മുസ്തഫ ചെറുമുക്ക് സ്വഗതവും ഈ പി അബ്ദുസലാം നന്ദിയും പറഞ്ഞു....
Local news

ഉന്നത വിജയം നേടിയവരെ ജല അതോറിറ്റി അനുമോദിച്ചു

തിരൂരങ്ങാടി: ജല അതോറിറ്റി തിരൂരങ്ങാടി പി.എച്ച് സെക്ഷൻ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.പി. സുഭാഷ് അദ്ധ്യക്ഷത വഹിച്ച അനുമോദന സദസ് സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് ഉദ്ഘാടനം ചെയ്തു. ഓവർസിയർ മൊയ്തീൻ, മുഹമ്മദ് സാലിഹ്, പ്രദീഷ് .എം, സ്വരൂപ്.കെ,തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ:ജല അതോറിറ്റി തിരൂരങ്ങാടി പി എച്ച് സെക്ഷൻ സംഘടിപ്പിച്ച അനുമോദന സദസിൽ സെക്ഷൻ അസ്സിസ്റ്റൻറ് എഞ്ചിനീയർ ഷാരോൺ കെ തോമസ് വിദ്യാർത്ഥികളെ ആദരിക്കുന്നു...
error: Content is protected !!