Tuesday, August 26

Tag: എടപ്പാൾ

ഫാഷൻ ഡിസൈനിങ്ങിൽ മികവ് തെളിയിച്ച് അശ്വതി
Business, Fashion

ഫാഷൻ ഡിസൈനിങ്ങിൽ മികവ് തെളിയിച്ച് അശ്വതി

അവാന ഡിസൈന്‍ വസ്ത്രങ്ങള്‍ വിദേശ വിപണിയിലും ശ്രദ്ധ നേടുന്നു; കേരളത്തിന് അഭിമാനം ഫാഷന്‍ ഡിസൈനിങിലൂടെ രാജ്യാന്തര വിപണിയിലും ഇടം കണ്ടെത്തുകയാണ് മലപ്പുറം ജില്ലയിലെ എടപ്പാള്‍ സ്വദേശി അശ്വതി ബാലകൃഷ്ണന്‍. ആറ് ലക്ഷം രൂപ മുടക്കുമുതലും രണ്ട് സഹായികളുമായി തുടങ്ങിയ അവാന ഡിസൈനേഴ്‌സ് സ്റ്റുഡിയോ ഇന്ന് സ്വന്തമായി 1500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവും 12 ജീവനക്കാരുമായി വളര്‍ന്നു. അഞ്ച് രാജ്യങ്ങളില്‍ വിപണിയും കണ്ടെത്തി.തൃശൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിയായ അശ്വതിക്ക് ചെറുപ്പം മുതലേ ചിത്രരചനയിലായിരുന്നു താല്പര്യം. ക്രിയേറ്റിവായ മേഖലയില്‍ തൊഴില്‍ കണ്ടെത്തണമെന്നായിരുന്നു മോഹം. ജന്തുശാസ്ത്രത്തില്‍ ബിരുദവും മലയാളത്തില്‍ ബിരുദാനന്തര ബിരുദവും നേടുന്നതും ആ വിഷയങ്ങള്‍ പഠിക്കാനുള്ള താല്പര്യം കൊണ്ട് മാത്രമായിരുന്നു. സുവോളജിയില്‍ ഡിഗ്രി നേടിയ ശേഷം ഇരിങ്ങാലക്കുട ഡ്രീം സോണ്‍ എന്ന സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിങില്‍ ഡിപ്ല...
Breaking news, Crime

യുവതിയെ കസേരയിൽ കെട്ടിയിട്ട് ആഭരണങ്ങൾ കവർന്നു

എടപ്പാൾ : പട്ടാപകല്‍യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു.ഇന്ന് രാവിലെ 8:15ന് വട്ടംകുളം ചിറ്റഴിക്കുന്ന് തറവട്ടത്ത് അശോകന്റെ വീട്ടിലാണ് മോഷണം നടന്നത്.അശോകന്റെ മകൻ വിശാഖിന്റെ ഭാര്യ രേഷ്മയേയാണ് മോഷ്ടാവ് കസേരയിൽ കെട്ടിയിട്ടത്. മുഖം മൂടിയും ഗ്ലൗസും ധരിച്ച്വീടിന് അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ ബലമായി പിടികൂടി കസേരയിൽ കെട്ടിയിട്ട ശേഷം വളയും സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗും മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.സംഭവ സമയത്ത് വിശാഖ് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്നു.അച്ഛൻ അശോകൻ ആശുപത്രിയിലേക്കും അമ്മ കുളിക്കാൻ പോയ സമയത്തുമാണ് മോഷ്ടാവ് എത്തിയത്.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
error: Content is protected !!