67 കാരനെ കൊന്നത് 13 കാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ, കൃത്യം നടത്തിയത് സഹപാഠികൾ
ആലപ്പുഴ: കരുവാറ്റ യിൽ 67 കാരനെ കൊന്നത് എട്ടാം ക്ലാസുകാരിയായ പേരക്കുട്ടിയുടെ ക്വട്ടേഷനിൽ കൂടെ പഠിക്കുന്ന കുട്ടികൾ. മുത്തച്ഛനെ കൊല്ലുന്നത് വീഡിയോ കാളിൽ കണ്ട് ഉറപ്പുവരുത്തി പേരക്കുട്ടി. സംഭവത്തിൽ ശിവൻകുട്ടിയുടെ മകളുടെ മകളെയും മൂന്ന് വിദ്യാർത്ഥികളെയുമാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വീട്ടിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിക്കാനായി നടത്തിയ കൊലപാതകത്തിന്റെ ലക്ഷ്യം പെണ്‍കുട്ടിക്ക് ഐ ഫോണും പ്രതികള്‍ക്ക് ബൈക്കും വാങ്ങലായിരുന്നെന്ന് പോലീസ് പറയുന്നു. കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന ശിവൻകുട്ടിയാണ് കൊല്ലപ്പെട്ടിരുന്നത്..
കൊലപാതകം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ വീഡിയോ കോളിലൂടെ പെണ്‍കുട്ടിക്ക് കാണിച്ചു കൊടുത്തതായി പോലീസ് പറയുന്നു. കൈകാലുകള്‍കൂട്ടിക്കെട്ടി അതിക്രൂരമായായിരുന്നു കൊലപാതകം. ഇന്നലെ രാവിലെയാണ് ശിവൻകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതികളായ കുട്ടിക...

