Thursday, November 26

Tag: കടലിൽ വെച്ച് മിന്നലേറ്റ് മരിച്ചു

കടലിൽ വെച്ച് ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു
Accident

കടലിൽ വെച്ച് ഇടിമിന്നലേറ്റ് പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു

പൊന്നാനി : മത്സ്യബന്ധനത്തിന് കടലിൽ പോയ സംഘത്തിലെ യുവാവ് മിന്നലേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. പൊന്നാനി മരക്കടവ് സ്വദേശിയും, ചന്തക്കാരന്റെ മുഹമ്മദ്‌കുട്ടിയുടെ മകനുമായ റാഫി (33) ആണ് പൊന്നാനി കടലിൽ മത്സ്യ ബന്ധനത്തിനിടെ ഇടി മിന്നലേറ്റ് മരണപ്പെട്ടത്. കൂടെയുണ്ടായിരുന്ന പൊന്നാനി സ്വദേശികളായ കതിരാന്റെ മുഹമ്മദ്‌കുട്ടി, ഹമീദ് ചെമ്പുകടിയൻ, ചുണ്ടന്റെ അഷ്‌റഫ്‌ എന്നിവർക്ക് പരിക്കേറ്റു. ഉടൻ തന്നെ പൊന്നാനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും റാഫിയുടെ ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചക്കാണ് ഇവർ കടലിലേക്ക് പോയത്. കബറടക്കം ഇന്ന് നടക്കും....