Wednesday, November 25

തെന്നല ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ സമാപനം; എഫ്.സി പെരുമ്പുഴ ജേതാക്കൾ

തെന്നല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവത്തിന് ആവേശകരമായ സമാപനം. വിവിധ കായിക-കലാ മത്സരങ്ങളിലായി നിരവധി പ്രതിഭകൾ മാറ്റുരച്ച കേരളോത്സവത്തിൽ എഫ്.സി പെരുമ്പുഴ ജേതാക്കളായി.ന്യൂ ക്ലാസ്സിക് പൂകിപ്പറമ്പ രണ്ടാം സ്ഥാനവും റിയൽ യൂത്ത് സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി

സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശരീഫ് വടക്കയിൽ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് സുലൈഖ പി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി. അബ്ദുസ്സലാഹ് , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ. മുഹമ്മദ് കോയ, ഫാഹിദ കെ.വി, അൻവർ കെ.പി, മെമ്പർമാരായ മജീദ് കെ.വി, റാബിയ വി.പി, ഉബൈദ് ഇ, സാമാൻ മങ്കട, ഉമ്മു ജുമാന പി.ഐ, ഹാജറ ടി, തഫ്സീറ എ.ടി, സുഹ്റ കെ.കെ, ബാബുരാജ് എം, ഫാരിസന പി.കെ, ഖദീജ, ജാസ്മിൻ കെ.കെ.വി, അക്ബർ പി, ഇസ്മായിൽ ടി യൂത്ത് കോർഡിനേറ്റർ ആയിഷ പിലാക്കടവത്ത്,രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കായിക-കലാ മികവുകൾക്ക് വേദിയൊരുക്കിയും യുവപ്രതിഭകളെ പ്രോത്സാഹിപ്പിച്ചും തെന്നലയുടെ കായിക-സാംസ്കാരിക കൂട്ടായ്മയുടെ ആഘോഷമായി കേരളോത്സവത്തിന് തിരശ്ശീല വീണു.