Thursday, September 18

Tag: കളിയാട്ടം

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
Obituary

കളിയാട്ട ഉത്സവത്തിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : കോഴിക്കളിയാട്ടത്തിനിടെ പൊയ് കുതിര സംഘത്തോടൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ കാടപ്പടി ഇല്ലത്ത്മാട് കെ കെ പടി സ്വദേശി കോഴിക്കനി വീട്ടിൽ കുഞ്ഞിക്കാരി മകൻ മണികണ്ഠൻ (39) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5.30 ന് മുന്നിയൂർ മുട്ടിച്ചിറയിൽ വെച്ചാണ് സംഭവം. പെരുവള്ളൂർ പൗര സമിതിയുടെ പൊയ് കുതിര സംഘത്തോടൊപ്പം വന്നതായിരുന്നു. വാഹന ത്തിൽ തലപ്പാറ വലിയ പറമ്പിൽ എത്തിയ സംഘം ഭക്ഷണം കഴിച്ച ശേഷമാണ് കാവിലേക്ക് പുറപ്പെട്ടത്. മുട്ടിച്ചിറയിൽ എത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ, ശ്രീ ജിഷ. മക്കൾ: കീർത്തന, കൗശിക്....
Malappuram

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തി നിർഭരമായ തുടക്കം

തിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 187-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് അലവി ഹാജി, ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, , എറമ്പൻ സൈതലവി, പി.പി.മുഹമ്മത് മൻസൂർ ഫൈസി നേതൃത്വം നൽകി. മുന്നു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ നിർവ്വഹിച്ചു. എളവട്ടശ്ശേരി മുഹമ്മത് എന്ന വല്ലാവ അധ്യക്ഷത വഹിച്ചു.അബ്ദുൽ ജലീൽ റഹ്മാനി വാണിയന്നൂർ, മുഖ്യ പ്രഭാഷണം നടത്തി. കെ.ബാവ ഫൈസി, പി.എം മൊയ്തീൻ കുട്ടി മുസ്ല്യാർ ,എം എ ഖാദർ, മുഹമ്മതലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ, മുജീബ് റഹ്മാൻ ലത്തീഫി, ഷഫീഖ് ബ...
error: Content is protected !!