ബിരുദ പ്രവേശനം 2025: മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
തേഞ്ഞിപ്പലം : കാലിക്കറ്റ് സർവകലാശാലയുടെ 2025 - 26 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ ജൂലൈ 17-ന് വൈകീട്ട് മൂന്ന് മണിക്കുള്ളിൽ മാൻഡേറ്ററി ഫീസടച്ച് കോളേജിൽ ഹാജരായി സ്ഥിരപ്രവേശനം നേടേണ്ടതാണ്. അല്ലാത്ത പക്ഷം ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകും. ഒന്ന്, രണ്ട് അലോട്ട്മെന്റ് ലഭിച്ച് മാൻഡേറ്ററി ഫീസടച്ചവർ വീണ്ടും അടയ്ക്കേണ്ടതില്ല. പ്രവേശനത്തിന് ഹാജരാകുന്നതിന് മുൻപ് കോളേജുമായി ബന്ധപ്പെടേണ്ടതും പ്രവേശനത്തിനായി അവർ നിർദേശിക്കുന്ന സമയക്രമം പാലിക്കേണ്ടതുമാണ്. രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ വിദ്യാർഥികള്‍ക്ക് മൂന്നാം അലോട്ട്മെന്റില്‍ ഹയര്‍ ഓപ്ഷനിലേക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം അലോട്ട്മെന്റില്‍ പ്രവേശനം നേടിയ കോളേജില്‍നിന്നും നിര്‍ബന്ധമായും വിടുതല്‍ വാങ്ങേണ്ടതും മൂന്നാം അലോട്ട്മെന്റില്‍ ലഭിച്ച കോളേജില്‍ പ്രവേശനം നേടേണ്ടതു...