ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ചേളാരിയിലെ സ്ത്രീയിൽ നിന്ന് പണം തട്ടിയ യുവാവ് അറസ്റ്റിൽ
തിരൂരങ്ങാടി : ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞു സ്ത്രീ യിൽനിന്നു പണം തട്ടിയ ആളെ പോലീസ് പിടികൂടി. കാസർകോട് തളങ്കര അൽ അമീൻ ഹൗസിൽ മുഹമ്മദ് മുസ്‌തഫ (48) ആണ് അറസ്‌റ്റിലായത്. ചേളാരിയിൽ തയ്യൽക്കട നടത്തുന്ന സ്ത്രീയിൽനിന്നാണ് പണം തട്ടിയത്. ചേളാരി യിലെ കടയിൽ എത്തിയ മുസ്തഫ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ആണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. ഭാര്യയോടൊപ്പം എത്തിയതാണ് എന്നു പറഞ്ഞ ഇദ്ദേഹം ഭാര്യ മറ്റൊരു ഷോപ്പിൽ സാധനങ്ങൾ വാങ്ങുകയാണ് എന്നും പറഞ്ഞു. സ്ത്രീയോട് പരിചയം നടിച്ച
മുസ്തഫ, വിവിധ കേസുകളിൽപെട്ട തയ്യൽ മെഷീനുകൾ കുറഞ്ഞ വിലയ്ക്കു ലഭിക്കുമെന്നും പറഞ്ഞു. 12000 രൂപക്ക് തയ്യൽ മെഷീൻ നൽകാമെന്ന് പറഞ്ഞു.
തയ്യൽകട നടത്തിപ്പുകാരിയിൽനിന്ന് 5000 രൂപ അഡ്വാൻസ് ആയി വാങ്ങി. ബാക്കി തുക പിന്നെ നൽകിയാൽ മതി എന്നും പറഞ്ഞു. തയ്യൽ മെഷീനുമായി ഹിന്ദിക്കാരണയ തൊഴിലാളി വരുമെന്നും അദ്ദേഹത്തിന് 100 രൂപ നൽകണമെന്ന് പറഞ്ഞു ഇയാൾ സ്ത്രീയെ 100 ...