Monday, December 1

Tag: കുണ്ടൂർ

നന്നമ്പ്രയിൽ വനിതാ സ്ഥാനാർഥിയുടെ വീടിന്റെ ഗ്ലാസ് തകർത്തു
Breaking news

നന്നമ്പ്രയിൽ വനിതാ സ്ഥാനാർഥിയുടെ വീടിന്റെ ഗ്ലാസ് തകർത്തു

നന്നമ്പ്ര : സ്ഥാനാർഥിയുടെ വീട് നേരെ കല്ലേറ്, വീടിൻറെ ഗ്ളാസ്സുകൾ തകർന്നു. നന്നമ്പ്ര പഞ്ചായത്ത് എട്ടാം വാർഡ് കുണ്ടൂരിലെ സേവ് നന്നമ്പ്ര സ്ഥാനാർഥി പുളിക്കൽ പറമ്പിൽ ശാലിനി ശശിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. എൽ ഡി എഫ് ഉൾപ്പെടെയുള്ള പാർട്ടികൾ ചേർന്ന കൂട്ടായ്മയാണ് സേവ് നന്നമ്പ്ര. വീടിൻറെ മുൻഭാഗത്തെ ഗ്ലാസ് ജനലിന്റെ ഗ്ളാസ്സുകൾ തകർന്നു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. വീട്ടിൽ സ്ഥാനാർത്ഥിയുടെ ഭർത്താവ് ആണ് ഉണ്ടായിരുന്നത്. അദ്ദേഹം അകത്ത് ശുചിമുറിയിൽ പോയ നേരത്താണ് സംഭവം ഉണ്ടായത്. ശബ്ദം കേട്ട് പുറത്തുവന്നു നോക്കിയപ്പോഴേക്കും ആരെയും കണ്ടില്ല. എന്നാൽ ഗ്ലാസ്സുകൾ തകർന്ന നിലയിലായിരുന്നു. ഗ്ലാസ്സുകൾ പൊട്ടി വീടിനുള്ളിലേക്ക് തെറിച്ചിരുന്നു. സംഭവത്തിൽ താനൂര് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി. ആരാണ് ചെയ്തത് എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല....
Obituary

ചരമം: കുണ്ടൂർ പാറമ്മപറമ്പിൽ വേലായുധൻ

നന്നമ്പ്ര : കുണ്ടൂർ അത്താണിക്കൽ മുക്കിൽപീടിക സ്വദേശി പാറമ്മപറമ്പിൽ വേലായുധൻ (57) അന്തരിച്ചു. ആദ്യകാല സിപിഐ എം അംഗമായിരുന്നു. സംസ്കാരം ചൊവ്വ രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ. അച്ഛൻ : പരേതനായ കോരപ്പൻ. അമ്മ : പരേതയായ ഉണ്ണിയേച്ചി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവീണ, സുചന, സുബീഷ്, പ്രജീഷ്. മരുമക്കൾ: പ്രശാന്ത്, സജീവ്...
Breaking news

കുണ്ടൂരിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചു

തിരൂരങ്ങാടി: മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ (14) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8 ന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടിൽ വെച്ചാണ് സംഭവം. ഇവർ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ ഇതിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു . ശബ്ദം കേട്ട് വീട്ടുകാർ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. താനൂർ പോലീസ് നാളെ ഇൻക്വസ്റ്റ് നടത്തും. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. കബറടക്കം നാളെ തിരൂരങ്ങാടി വലിയ പള്ളിയിൽ. സഹോദരി ഹിബ....
Local news

തിരൂരങ്ങാടി എസ് എസ് എഫ് ഡിവിഷൻ സാഹിത്യോത്സവിന് കുണ്ടൂരിൽ കൊടി ഉയർന്നു

തിരൂരങ്ങാടി : ജൂലൈ ഒന്ന്, രണ്ട് തിയതികളിലായി കുണ്ടൂർ ഗൗസിയ്യയിൽ നടക്കുന്ന  എസ് എസ് എഫ് തിരൂരങ്ങാടി ഡിവിഷൻ സാഹിത്യോത്സവിന് ലത്തീഫ്  ഹാജി കുണ്ടൂർ പതാക ഉയർത്തി.  സഈദ് സകരിയ്യ , ഹുസൈൻ അഹ്സനി, നൗശാദ് കുണ്ടുർ , മുസ്തഫ മഹ് ളരി തുടങ്ങിയവർ സംബന്ധിച്ചു.നാളെ കാലത്ത് 6-30 ന് സ്റ്റേജിതര പരിപാടികൾ ആരംഭിക്കും. ഉച്ചക്ക് 2.30 ന് സ്റ്റേജ് പരിപാടികളും ആരംഭിക്കു.വൈകുന്നേരം മലയാളം സർവകലാശാല മുൻ വിസി അനിൽ വള്ളത്തോൾ സാഹിത്യോത്സസവ് ഉദ്ഘാടനം ചെയ്യുംകെബി ബശീർ മുസ്ലിയാർ തൃശൂർ  സാഹിത്യ പ്രഭാഷണം നടത്തും.ഡിവിഷൻ  പ്രസിഡണ്ട് സുഹൈൽ ഫാളിലി സയ്യിദാബാദ് അധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ എം എൻ കുഞ്ഞി മുഹമ്മദ് ഹാജി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് അലി ബുഖാരി പ്രസംഗക്കും.       ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും.  സമാപന സംഗമംഎസ് വൈ എസ് ...
error: Content is protected !!