കരിപ്പൂരിൽ സ്വർണവുമായി പിടിയിലായ ആൾക്ക് കെഎംസിസിയുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ
കൊണ്ടോട്ടി : കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസ് പിടികൂടിയ ആൾക്ക് കെഎംസിസി യുമായി ഏതൊരു ബന്ധവുമില്ലെന്ന് മക്ക കെഎംസിസി ഭാരവാഹികൾ അറിയിച്ചു.ഇന്നു രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39) യിൽ നിനാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത് . ഇയാൾ സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന ആളാണെന്നാണ് കസ്റ്റംസ് പത്രക്കുറിപ്പിൽ അറിയിച്ചിരുന്നത്. എന്നാൽ ഇദ്ദേഹത്തിന് കെഎംസിസി യുമായി ഏതൊരു
ബന്ധവുമില്ലെന്ന് മക്ക കെഎംസിസി ഭാരവാഹികളായ മുജീബ് പൂക്കോട്ടൂർ, റഫീഖ് മഞ്ചേരി എന്നിവർ അറിയിച്ചു. ഇദ്ദേഹം ഒരു മത സംഘടനയുടെ പ്രവാസി കമ്മിറ്റിയുട...