Tag: കൊടിഞ്ഞി പള്ളി

കൊടിഞ്ഞിയിലെ പൗരപ്രമുഖൻ പി.സി.മുഹമ്മദ് ഹാജി അന്തരിച്ചു
Obituary

കൊടിഞ്ഞിയിലെ പൗരപ്രമുഖൻ പി.സി.മുഹമ്മദ് ഹാജി അന്തരിച്ചു

തിരൂരങ്ങാടി : കൊടിഞ്ഞിയിലെ പൗരപ്രമുഖനും,കൊടിഞ്ഞി മഹല്ല് പ്രസിഡണ്ടും,നന്നമ്പ്ര പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന കടുവാളൂർ പത്തൂർ പി.സി മുഹമ്മദ് ഹാജി (95) അന്തരിച്ചു. മത,രാഷ്ട്രീയ,സാമൂഹ്യ മേഖലകളിൽ സജീവസാന്നിധ്യമായിരുന്ന പി.സി മുസ്‌ലിംലീഗിന്റെ സംസ്ഥാന കൗൺസിലർ, മലപ്പുറം ജില്ലാ സമിതി അംഗം, താനൂർ മണ്ഡലം ഭാരവാഹി, നന്നമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡണ്ട്, വാർഡ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. കൊടിഞ്ഞി എം.എ.എച്ച്.എസ് സ്‌കൂൾ പ്രസിഡണ്ട്, എം.ഇ.എസ് വൈസ് പ്രസിഡണ്ട്, ചെമ്മാട് ദാറുൽ ഹുദാ ജനറൽ ബോഡി അംഗം, കടുവാളൂർ ബാബുസ്സലാം മദ്രസ ജനറൽ സെക്രട്ടറി, കടുവാളൂർ എ.എം.എൽ.പി സ്‌കൂൾ മാനേജർ തുടങ്ങി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിൽ സമസ്തയുടെ പ്രവർത്തനത്തിൽ സജീവമായിരുന്നു. ഭാര്യമാർ: ആയിഷുമ്മ അമ്പലശേരി. പരേതയായ ഊരോത്തിയിൽ പാത്തുമ്മക്കുട്ടി ഹജ്ജുമ്മ.മക്കൾ: മൊയ്തീൻ, അബ്ദുൽനാസർ,...
Crime

കൊടിഞ്ഞിപള്ളിയുടെ നേർച്ചപെട്ടി കുത്തിത്തുറന്ന് മോഷണം

തിരൂരങ്ങാടി : സത്യപ്പള്ളി എന്നറിയപ്പെടുന്ന പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയുടെ നേർച്ച പെട്ടി കുത്തിത്തുറന്ന് മോഷണം. പള്ളിയുടെ നടവഴിയിൽ ജിഫ്രി മഖാമിന് സമീപത്തുള്ള നേർച്ച പെട്ടിയാണ് കുത്തിതുറന്ന നിലയിൽ ഉള്ളത്. ചില്ലറ നാണയങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. കറൻസി നോട്ടുകൾ നഷ്ടപ്പെട്ട നിലയിലാണ്. എത്ര തുക ഉണ്ടെന്നു വ്യക്തമല്ല. രാത്രിയാണ് മോഷണം നടന്നത് എന്നാണ് സൂചന. സമീപത്ത് നിന്ന് പിക്കാസ്, മുസല്ല, ഒരു കുപ്പി വെള്ളം എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇത് മോഷ്ടാവിന്റേത് ആണോ എന്ന് വ്യക്തമല്ല. രാവിലെയാണ് മോഷണ വിവരം അറിയുന്നത്....
error: Content is protected !!