Saturday, August 29

Tag: ജില്ലാ പോലീസ് മേധാവി

ക്യാമ്പസുകളിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കൽ: msf പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഡിവൈ.എസ്.പിമാർക്ക് എസ്.പിയുടെ നിർദ്ദേശം
Other

ക്യാമ്പസുകളിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കൽ: msf പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഡിവൈ.എസ്.പിമാർക്ക് എസ്.പിയുടെ നിർദ്ദേശം

മലപ്പുറം: മലപ്പുറത്തെ വിവിധ ക്യാമ്പസുകളിൽ പഠിക്കുന്ന പെൺകുട്ടികളുടെ ചിത്രങ്ങൾ വ്യാജമായി മോർഫ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിക്കുന്ന നീചമായ സൈബർ ആക്രമണത്തിനെതിരെ മലപ്പുറം ജില്ലാ msf കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. വിദ്യാർത്ഥിനികളുടെ അന്തസ്സിനെയും വ്യക്തിത്വത്തെയും ഹനിക്കുന്നതും വലിയ മാനസിക സംഘർഷത്തിന് ഇടയാക്കുന്നതുമായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എത്രയും വേഗം കണ്ടെത്താനും, ആ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുന്നതിനും, പ്രചരിച്ച പ്രസ്തുത ചിത്രങ്ങൾ ഇന്റർനെറ്റിൽ നിന്നും നീക്കം ചെയ്യുന്നതിനും അടിയന്തര സൈബർ പോലീസ് നടപടികൾ ഉണ്ടാകണമെന്നും സംഘം എസ്.പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പരാതിയുടെ ഗൗരവം കണക്കിലെടുത്ത്, വിഷയത്തിൽ അടിയന്തരമായി അന്...
error: Content is protected !!