‘ശുഊര്‍’: ദാറുല്‍ഹുദാ ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു
തിരൂരങ്ങാടി : പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് ദാറുല്‍ഹുദാ ഇസ്്‌ലാമിക് യൂനിവേഴ്‌സിറ്റി സംഘടിപ്പിച്ച 'ശുഊര്‍' ദേശീയ മീലാദ് ക്യാമ്പയിന്‍ സമാപിച്ചു. ഇന്നലെ രാത്രി വാഴ്‌സിറ്റിയില്‍ വെച്ച് നടന്ന സമാപന സമ്മേളനം ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രവാചകാധ്യാപനങ്ങള്‍ എക്കാലത്തും പ്രസക്തമാണെന്നും അവ ജീവിതത്തില്‍ പുലര്‍ത്തണമെന്നും യുദ്ധ ഭൂമിയില്‍ പോലും എങ്ങനെ പെരുമാറണം എന്ന് പഠിപ്പിച്ച പ്രവാചക പാഠങ്ങള്‍ പുതിയ കാലത്തിനു വലിയ മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. ഇസ്രായേല്‍ ഫലസ്തീനില്‍ നടത്തുന്നത് വംശഹത്യയാണെന്നും ലോകത്ത് സമാധാനം പുലരണം എന്നും തങ്ങള്‍ പ്രസ്താവിച്ചു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഇശ്ഖ് മജ്ലിസിന് സൈനുല്‍ ആബിദീന്‍ ഹുദവി ചേകന്നൂര്‍ നേതൃത്വം നല്‍കി.
ദാറുല്...