Tuesday, October 14

Tag: താമരശ്ശേരി

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച കുട്ടിയുടെ പിതാവ്
Breaking news

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വെട്ടിപ്പരിക്കേൽപ്പിച്ചു; ആക്രമിച്ചത് അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച കുട്ടിയുടെ പിതാവ്

കോഴിക്കോട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. . ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്. താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപതു വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ല എന്ന് ഇയാൾ ആരോപിച്ചിരുന്നു. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയാൽ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. ഡോക്ടറെ ആക്രമിച്ച സനൂപിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അക്രമി എത്തിയത് രണ്ടു മക്കളുമായാണ്. കുട്ടികളെ പുറത്ത് നിർത്തിയാണ് സൂപ്രണ്ടിൻ്റെ റൂമിലെത്തിയത്. ആ സമയം സൂപ്രണ്ട് മുറിയിൽ ഉണ്ടായിരുന്നില്ല. സൂപ്രണ്ടിനെ ലക്ഷ്യംവെച്ചാണ് സനൂപ് എത്തിയത്. പിന്നീട് ഡോക്ടര്‍ വിപിനെ വെട്ടുകയായിരുന്നു. പനി ബാധിച്ച കുട്ടിയുമായി പിതാവ് എത്തിയത് താമരശ്ശേരി താലൂക്ക് ആശുപത്രിയിലായിരുന്നു. പിന്നീട് അവിടെ വെച്ച് കുട്ടിക്ക് അസുഖം കൂടുകയായിരുന്നു....
Crime

കോഴിക്കോട് ഈങ്ങാപ്പുഴയിൽ ലഹരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; ഭാര്യാമാതാവിനും പിതാവിനും ഗുരുതര പരിക്ക്

താമരശ്ശേരി : ഈങ്ങാപ്പുഴ കക്കാട് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി. വെട്ടേറ്റ യാസിറിന്‍റെ ഭാര്യ കക്കാട് സ്വദേശി ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും എന്നാല്‍, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാത...
Other

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി

സ്വവർഗാനുരാഗികളായ ആദിലയും നൂറയും വിവാഹിതരായി. എക്കാലത്തേക്കും എന്നോടൊപ്പമായിരിക്കുന്നതിന് ആശംസകൾ എന്ന അടിക്കുറിപ്പോടെ ഇരുവരും വിവാഹിതരായതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. മോതിരം കൈമാറുന്നതിന്റെയും വരണമാല്യം അണിയിക്കുന്നതിന്റെയും അടക്കം ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിൽ വിദ്യാർഥികളായിരിക്കെയാണ് ഇരുവരും അടുപ്പത്തിലായത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ആലുവ സ്വദേശിനി ആദില നസ്റിൻ, താമരശ്ശേരി സ്വദേശിനി ഫാത്തിമ നൂറ എന്നിവരുടെ പ്രണയകഥ പുറം ലോകമറിയുന്നത്. സ്‌കൂൾ കാലം മുതൽ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും പ്രണയ ബന്ധം വീട്ടുകാർ എതിർത്തതോടെ പ്രശ്നം ആരംഭിച്ചു.  നൂറയുടെ വീട്ടുകാർ പല തവണ ആദിലയോട് ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇത് അവഗണിച്ച് ബന്ധം തുടരുന്നതിനിടെ നൂറയെ സൗദിയിലേക്ക് കൊണ്ടുപോയി. നൂറ പിന്നീട് കുടുംബത്തോടൊപ്പം സൗദിയിലേക്ക് പ...
error: Content is protected !!