Saturday, August 16

Tag: നിലമ്പൂർ

വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചെമ്മാട് സ്വദേശിനി മരിച്ചു
Accident

വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ചെമ്മാട് സ്വദേശിനി മരിച്ചു

തിരൂരങ്ങാടി: വാഹനാപകത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വയോധിക മരിച്ചു. ചെമ്മാട് പരേതനായ നീലിമാവുങ്ങല്‍ മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ മേലാറക്കല്‍ ആസിയ(68)ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു അപകടം. നിലമ്പൂരില്‍ പോയി മടങ്ങുന്ന വഴി അരീക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ വെച്ച് ഇവര്‍ സഞ്ചരിച്ച ക്രൂയിസര്‍ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആസിയ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് മരണപ്പെട്ടത്.മെഡിക്കല്‍ കോളേജിലെ മോര്‍ച്ചെറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ചെമ്മാട് പഴയ ജുമാമസ്ജിദ് ഖബറസ്ഥാനില്‍ മറവ് ചെയ്യും. മക്കള്‍: അബ്ദുള്ള കോയ, സൈനുദ്ധീന്‍, അബൂബക്കര്‍ സിദ്ധീഖ്, താഹിറ, സൗദാബി, സാബിറ, സഹീദ, മരുമക്കള്‍: മഹ്‌റൂഫ് വി.കെ പടി, മുസ്തഫ മലപ്പുറം, ഇബ്രാഹീം കുട്ടി വേങ്ങര, ഷമീര്‍ നീരോല്...
Other

ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. തിരൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുകയുയർന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി.
error: Content is protected !!