Friday, August 14

Tag: പരപ്പനങ്ങാടി മുൻസിപ്പാലിറ്റി

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി
Local news

പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യം തള്ളൽ: നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി

പരപ്പനങ്ങാടി: പാലത്തിങ്ങൽ പുതിയപാലത്തിന് താഴെ മത്സ്യ മാലിന്യങ്ങളും പഴകിയ മത്സ്യങ്ങളും അനധികൃതമായി തള്ളിയെന്ന പരാതിയെ തുടർന്ന് പരപ്പനങ്ങാടി നഗരസഭ ആരോഗ്യവിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. പരപ്പനങ്ങാടി നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രതിനയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് മത്സ്യ മാലിന്യങ്ങൾ നിക്ഷേപിച്ചതിന്റെ അവശിഷ്ടങ്ങ ളും, മത്സ്യ ബോക്സുകളും കണ്ടെത്തിയതായും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നുംമുൻ നഗരസഭ കൗൺസിലർ നിസാർ അഹമ്മദിന് പാലത്തിങ്ങലിൽ നിന്നും മീൻ വാങ്ങിച്ചതിനാൽ അസുഖം ബാധിച്ചതായും അതേ മീൻകാരന്റെ വിൽപ്പന അദ്ദേഹം രാത്രിയിൽ തടഞ്ഞതായും അദ്ദേഹം നഗരസഭാ അധികൃതരെ അറിയിച്ചു. ഇദ്ദേഹത്തിൻറെ മീൻ പുറത്തുനിന്ന് ഫോർമാലിൻ ചേർത്ത മീനുകളാണ് വരുന്നതെന്നും വീട്ടിൽ കൊണ്ടുപോയതിനുശേഷമാണ് മീൻ അദ്ദേഹം വില്പനയ്ക്ക് എത്തിക്കുന്നതെന്നും കഴിക്കുന്നവർക്ക് വയർ സംബന്...
Malappuram

പരപ്പനങ്ങാടി തീരപ്രദേശത്ത് പുലിമുട്ട് നിർമ്മാണത്തിന് തീരുമാനം

പരപ്പനങ്ങാടി തീരപ്രദേശത്ത് കടലാക്രമണം ചെറുക്കുന്നതിന് നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, ആവശ്യമായ സ്ഥലങ്ങളിൽ പുതിയ പുലിമുട്ട് നിർമ്മാണം ആരംഭിക്കുന്നതിനും തീരുമാനമായതായി കെ പി എ മജീദ് എം എൽ എ അറിയിച്ചു. തിരൂരങ്ങാടി നിയോജക മണ്ഡലം എം.എൽ.എ കെ.പി.എ മജീദ്, ഫിഷറീസ് ആൻഡ് ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി സജി ചെറിയാനുമായും, കോസ്റ്റൽ ഡെവലപ്മെന്റ് ഏരിയ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ.ഷെയ്ക്ക് പരീത് IAS (Rtd) മായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ഈ പ്രദേശത്ത് ഫിഷറീസ് വകുപ്പിന്റെ ഹാർബർ നിർമ്മാണം ആരംഭിച്ചതിനാൽ, പരിസര പ്രദേശങ്ങളിൽ കടലാക്രമണം വർദ്ധിച്ചിരുന്നു. നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്താത്തതിനാൽ അവയും നശിച്ച അവസ്ഥയിലാണ്. അതിനാൽ നിലവിലുള്ള പുലിമുട്ടുകൾ ശക്തിപ്പെടുത്തുന്നതിനും, പുലിമുട്ടുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ അടിയന്തരമായി ഇവ നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്...
error: Content is protected !!