Monday, July 6

Tag: പരപ്പനങ്ങാടി സ്വദേശിനി എംഡിഎംഎ യുമായി പിടിയിൽ

മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഫാഷൻ ഡിസൈനറായ യുവതി അറസ്റ്റിൽ
Crime

മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ഫാഷൻ ഡിസൈനറായ യുവതി അറസ്റ്റിൽ

കോഴിക്കോട്: മുക്കത്ത് 2.306 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ യുവതി അറസ്റ്റിൽ. നീലേശ്വരം മാങ്ങാപൊയിൽ സ്വദേശിനിയായ ഖദീജ (40)യെ താമരശ്ശേരി ഡിവൈഎസ്പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നീലേശ്വരത്ത് നിന്ന് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഏപ്രിൽ 2-ന് മുക്കം മുണ്ടുപാറ പുല്ലമ്പാടിയിലെ വാടകവീട്ടിൽ നിന്ന് മുഹമ്മദ് ഹനീഫയെ 2.306 കിലോഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയിരുന്നു. അന്ന് ഹനീഫയ്‌ക്കൊപ്പം പരപ്പനങ്ങാടി സ്വദേശിനിയായ റൈഹാനത്തെയും കസ്റ്റഡിയിലെടുത്തിരുന്നു.ഇരുവരെയും ചോദ്യം ചെയ്തതിൽ നിന്ന് ഹനീഫ ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ചിരുന്നുവെന്നും, ശൃംഖലയിലെ മറ്റ് അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.ഹനീഫയുടെ നേതൃത്വത്തിലുള്ള മയക്കുമരുന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഫാഷൻ ഡിസൈനറായ ഖദീജയുടെ ബാങ്ക് അക്കൗണ്ട് വഴിയാണെന്ന് അന്വേ...
Crime

രണ്ടേമുക്കാൽ കിലോ എംഡിഎംഎ യുമായി പരപ്പനങ്ങാടി സ്വദേശിയായ യുവതി ഉൾപ്പെടെ 2 പേർ പിടിയിൽ

കോഴിക്കോട് : രണ്ടേമുക്കാൽ കിലോ എംഡിഎംഎ യുമായി യുവതി ഉൾപ്പെടെ 2 പേർ പിടിയിൽ. കോഴിക്കോട് നീലേശ്വരം മുക്കം പൂളപ്പോയില്‍ മുണ്ടുപാറ പുല്ലം പാടി പറമ്പിൽമുഹമ്മദ് ഹനീഫ (36), പരപ്പനങ്ങാടി പുത്തൻ കമ്മുവിൻ്റെ വീട്ടിൽ റെയ്ഹാനത്ത് (44) എന്നിവരെയാണ് റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്. മുക്കം മിനി സിവില്‍ സ്റ്റേഷന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ച്‌ 517 ഗ്രാം എംഡിഎംഎയുമായി ഹനീഫ യാണ് ആദ്യം പിടിയിലായത്. കോഴിക്കോട് റൂറല്‍ എസ്പി ടി.ഫറാഷിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം ഇയാളെ ദീർഘനാളായി നിരീക്ഷിച്ചു വരികയായിരുന്നു. ഡല്‍ഹി കേന്ദ്രീകരിച്ച്‌ കേരളത്തിലേക്ക് വൻതോതില്‍ ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഹനീഫയെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് നാട്ടിലെത്തിയ വിവരം അറിഞ്ഞാണ് പൊലീസ് വലവിരിച്ചത്. ഡല്‍ഹിയില്‍ നിന്നും ബെംഗളൂരുവില്‍നിന്നും ഇയാള്‍ ലഹരി എത്തിക്കാറുണ്ട്. നിരന്തരം ഇതിനാ...
error: Content is protected !!