Tuesday, August 19

Tag: പാലത്തിങ്ങൽ

കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്
Obituary

കാത്തിരിപ്പിനും തിരച്ചിലിനും വിരാമം കാണാതായ ജുറൈജിൻ്റെ മൃതദേഹം തിരിച്ചറിഞ്ഞു, കബറടക്കം ഇന്ന്

പരപ്പനങ്ങാടി : നീണ്ട അഞ്ച് ദിവസത്തെ കാത്തിരിപ്പിനും, തിരച്ചിലിനും പരിസമാപ്തി. പാലത്തിങ്ങൽ കീരനെല്ലൂർ പുഴയിൽ കാണാതായ കമ്മാക്കാൻ്റെ പുരക്കൽ ജുറൈജിൻ്റെ മൃതദേഹം മൃദ്ദ്ധേഹം കണ്ടെത്തി. തൃശൂർ ജില്ലയിലെ അഴീക്കൽ ബീച്ചിൽ കരക്കടിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടടുത്താണ് കൂട്ടുകാരുമായി ന്യൂ കട്ടിൽ കുളിക്കാനിറങ്ങിയത്. ശക്തമായ ഒഴുക്കിൽപെട്ട ജുറൈജ് പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോവുകയായിരുന്നു. കുട്ടികൾ അപകടത്തിൽ പെടുന്നത് കണ്ട് കരയിലുള്ളവർ രക്ഷക്കെത്തിയെങ്കിലും ജുറൈജിനെ കണ്ടത്താകെൻ കഴിഞ്ഞില്ല. പിന്നീടിങ്ങോട്ട് പുഴയുടെ ഇരുകരയിലും, പുഴയിലും എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് തിരച്ചിലായിരുന്നു. തൊട്ടടുത്ത ചീർപ്പുകൾ താഴ്ത്തിയും, കടലും, പുഴയും താണ്ടിയുള്ള തിരച്ചിലും അഞ്ചാം ദിവസമായ ഇന്ന് രാവിലെ10 മണി വരെ നീണ്ട് നിന്നു. ഇതിനിടെയാണ് തൃശ...
Accident

കീരനെല്ലൂർ ന്യൂകട്ട് പുഴയിൽ കാണാതായ കുട്ടിയെ കണ്ടെത്താനായില്ല, തിരച്ചിൽ പുനരാരംഭിച്ചു

പാലത്തിങ്ങൽ : വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ രണ്ട് ദിവസം മുമ്പ് കാണാതായ കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു. താനൂർ എടക്കടപ്പുറം കമ്മാക്കാൻ പുരക്കൽ ജുറൈജിനെ (17) കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് അതിരാവിലെ ആരംഭിച്ചു. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരോടൊന്നിച്ച് കുളിക്കാൻ ഇറങ്ങി വെള്ളത്തിൽ മുങ്ങി കാണാതായത്. ഉടൻ തന്നെ ഊർജിത തിരച്ചിൽ തുടങ്ങിയിരുന്നു. രാത്രി ഏറെ വൈകിയാണ് നിർത്തിയത്. ഇന്നലെ രാവിലെ മുതൽ തിരച്ചിൽ തുടങ്ങി. ദേശീയ ദുരന്തനിവാരണ സേനയിലെ 27 അംഗങ്ങളും തിര ച്ചിലിൽ പങ്കാളികളായി. താനൂർ, തിരൂർ, മലപ്പുറം എന്നിവിടങ്ങളിലെ അഗ്നിരക്ഷാസേനയും : സ്‌കൂബ ടീം, ട്രോമാ കെയർ അം ഗങ്ങൾ, മാലദ്വീപ് വല വീശൽ കൂട്ടായ്മ, നാട്ടുകാർ, ടിഡിആർ എഫ് അംഗങ്ങൾ, മത്സ്യത്തൊഴി ലാളികൾ എന്നിവരെല്ലാം തിരച്ചിലിനായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡ് രക്ഷാ ബോട്ട് സർവീസും നേവി ഹെലികോപ്ടറും എത്തി ക്ക...
Local news

ചീർപ്പിങ്ങൽ കുടുംബശ്രീയുടെ കൊയ്ത്തുത്സവം നടത്തി

പരപ്പനങ്ങാടി : നഗരസഭയിലെ 20 ആം ഡിവിഷനിലെ കുടുംബശ്രീ ആഭിമുഖ്യത്തിൽസഫ ജെ എൽ ജി ചീർപ്പിങ്ങൽ താഴേ പാടത്ത് കൃഷി ചെയ്ത നെൽകൃഷിയുടെ കൊയ്ത്തുൽസവം പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി.പി ഷാഹുൽ ഹമീദ് നിർവഹിച്ചു. ഡിവിഷൻ കൗൺസിലർഅസീസ് കൂളത്ത് അധ്യക്ഷത വഹിച്ചു. കീരനല്ലൂർ ന്യൂ കട്ടിന് സമീപമുള്ള താഴെപ്പാടത്ത് 6 ഏക്കറോളം വിസ്തൃതിയിലാണ് സഫ ജെ എൽ ജി നെൽ കൃഷി ചെയ്ത് മാതൃകയായത്. പരപ്പനങ്ങാടി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ കെ ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻസി നിസാർ അഹമ്മദ്, കൗൺസിലർതലക്കകത്ത് അബ്ദുൽ റസാഖ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺപി.പി സുഹറാബി,പരപ്പനങ്ങാടി കൃഷിഭവൻ കൃഷി ഓഫീസർഇർഷാന എം പി, കുടുംബശ്രീ മെന്റർ ഷീല, കുടുംബശ്രീ CRP രമ്യ, കുടുംബശ്രീ RP എ സുബ്രഹ്മണ്യൻ, PCSB ഡയറക്ടർസൗമിയത്ത്, കുടുംബശ്രീ കൺവീനർമാരായസലീന, സാജിദ, അരുണിമ, ജസീന ബഷീർമറ്റു കുടുംബശ്രീ യൂണിറ്റ് അംഗങ്ങൾ അടക്കം നിരവധി പേർ പങ്കെടുത്തു. കുടുംബശ്രീ സ...
Crime

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; കൂട്ടുനിന്ന യുവതി അറസ്റ്റിൽ

കോഴിക്കോട്∙ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് കാരപ്പറമ്പിലുള്ള ഫ്ലാറ്റിൽ കൂട്ടിക്കൊണ്ടുപോയി യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ യുവതിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗൺ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതിയാണ് പീഡനത്തിനിരയായത്. യുവതിയുമായി സൗഹൃദത്തിലായതിനുശേഷം അഫ്സീനയുടെ കാമുകൻ പാലത്തിങ്ങൽ ചുഴലി സ്വദേശി ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതിനൽകുമെന്നു പറഞ്ഞു യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണു പരാതിക്കാരിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സീന പിടിയിലായത്....
error: Content is protected !!