പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്
പുളിക്കലിൽ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു, 15 പേർക്ക് പരിക്ക്.
കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ ദാരുണമായി മരിച്ചു. ട്രാവലറും ടിപ്പർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ട്രാവലർ ഡ്രൈവർ ഡ്രൈവർ രാജേഷ്, 43 s/o ഗോപാലൻ, കെയാട്ട്പറമ്പ്, പട്ടത്തലച്ചി , വടവന്നൂർ ,പാലക്കാട്, യാത്രക്കാരിയായ രമണി എന്നിവരാണ് മരിച്ചത്.അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ട്രാവലർ പൂർണ്ണമായും തകർന്നു.പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂരിൽ നിന്നും കൊട്ടിയൂർക്ക് തീർത്ഥാടനത്തിന് പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് ട്രാവലറിൽ 28 പേരുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. ഫയർ ഫോഴ്സും ...

