Tag: പെരുമ്പടപ്പ്

പെരുമ്പടപ്പിൽ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബബാധ
Health,, Information

പെരുമ്പടപ്പിൽ വിവാഹത്തിൽ പങ്കെടുത്ത നിരവധി പേർക്ക് ഭക്ഷ്യവിഷബബാധ

പൊന്നാനി:പെരുമ്പടപ്പിൽ ഭക്ഷ്യവിഷബാധയേറ്റ് നരവധി പേർ ചികിത്സ തേടി.കഴിഞ്ഞ ദിവസം എരമംഗലത്ത് സ്വകാര്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നഅയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. പനിയും ചർദ്ദിയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്നാണ് പലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മാത്രം 40 ഓളം പേർ ചികിത്സ തേടിയെന്നാണ് വിവരം.ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ കുട്ടികളും മുതിർന്നവരും ഉണ്ട്.കൂടുതൽ പേർ വിവിധ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ടെന്നാണ് വിവരം.ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്...
Malappuram

വീട്ടിൽനിന്ന് സ്ഫോടക വസ്തുക്കളുമായി യുവാവ് പിടിയിൽ

പെരുമ്പടപ്പ് കുണ്ടുച്ചിറയിലെ വീട്ടിൽനിന്ന് സ്ഫോടക വസ്തുവുമായി വീട്ടുടമ അറസ്റ്റിൽ. പാലപ്പെട്ടി കുണ്ടുച്ചിറ വഴങ്ങിൽ ഗണേശനെ (30) ആണ് ജലറ്റിൻ സ്റ്റിക്, ഡിറ്റനേറ്റർ എന്നിവയുമായി പെരുമ്പടപ്പ് പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് പെരുമ്പടപ്പ് സിഐ പി.എം.വിമോദും സംഘവും വീട് പരിശോധിച്ചപ്പോഴാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗണേശൻഇടുക്കിയിൽനിന്നാണ് ഇവ കൊണ്ടുവന്നതെന്ന് പൊലീസ് പറഞ്ഞു. കൊല്ലം എഴുകോൺ സ്വദേശിയായ ഗണേശൻ 9  വർഷം മുൻപാണ് കുണ്ടുച്ചിറയിലെ ഭാര്യ വീട്ടിലെത്തിയത്. മത്സ്യം പിടിക്കുന്നതിനാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചതെന്നാണു പ്രതി പൊലീസിനു നൽകിയ മൊഴി....
error: Content is protected !!