Tag: പേ വിഷബാധ

ജില്ലയില്‍ വളർത്തു നായക്കും പൂച്ചക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി
Health,, Malappuram

ജില്ലയില്‍ വളർത്തു നായക്കും പൂച്ചക്കും പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കി

 പേവിഷ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി  ജില്ലയില്‍ പേവിഷ പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധമാക്കിയതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.പി.യു അബ്ദുല്‍ അസീസ് അറിയിച്ചു. ജില്ലയിലെ മുഴുവന്‍ വളര്‍ത്തു നായകള്‍ക്കും വളര്‍ത്തു പൂച്ചകള്‍ക്കും ഉടമസ്ഥര്‍ അതതു മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് സെപ്തംബര്‍ 15 നകം  നിര്‍ബന്ധമായും പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് നല്‍കണം. കുത്തിവെപ്പിനു ശേഷം മൃഗാശുപത്രിയില്‍ നിന്നും  പ്രതിരോധ വാക്‌സിന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി ബന്ധപ്പെട്ട പഞ്ചായത്ത് / നഗരസഭയില്‍ നിന്നും ലൈസന്‍സ് എടുക്കാനുള്ള നടപടി സ്വീകരിക്കണം. പേവിഷ നിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തെരുവുനായ്ക്കളെ പിടികൂടി വാക്‌സിനേഷന്‍ നല്‍കുന്നതിന് താത്പര്യമുള്ള ഡോഗ് ക്യാച്ചേഴ്‌സ്, സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവര്‍  പ്രദേശത്തെ മൃഗാശുപത്രികളിലോ മലപ്പുറം മൃഗരോഗ നിയന്ത്ര...
Other

സ്കൂൾ വളപ്പിൽ കുട്ടിയെ കടിച്ച നായ ചത്തു വീണു, പേ ബാധ സ്ഥിരീകരിച്ചു

തേഞ്ഞിപ്പലം : സ്കൂൾ വളപ്പിൽ വെച്ച് വിദ്യാർത്ഥി യെ കടിച്ച ശേഷം പരാക്രമം കാണിച്ച നായ ചത്തു വീണു. പോസ്റ്റുമോർട്ടത്തിൽ നായക്ക് പേ ബാധയുള്ളതായി സ്ഥിരീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് ജി എൽ പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥി യെയാണ് നായ കടിച്ചത്. ഇന്നലെ രാവിലെയാണ് സംഭവം. സ്കൂളിലേക്ക് വരുമ്പോൾ സ്കൂൾ മുറ്റത്ത് വെച്ച് നായ കടിക്കുകയായിരുന്നു. തുടർന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുരുണ്ട ശേഷം പുറത്തേക്കോടി സ്കൂൾ വളപ്പിൽ തന്നെ ചത്തു വീണു. പരിക്കേറ്റ വിദ്യാർത്ഥി യെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. നായയുടെ ജഡം വയനാട് പൂക്കോട് വെറ്റിനറി കോളേജിൽ എത്തിച്ച് നടത്തിയ പോസ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിച്ചു. പേ ബാധയുണ്ടായിരുന്ന നായക്ക് മറ്റു നായകളുമയി സമ്പർക്കം ഉണ്ടാക്കാമെന്നും അതിനാൽ പേ ലക്ഷണമുള്ളവ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു ...
error: Content is protected !!