എംഡിഎംഎ കേസിൽ പിടിയിലായ പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു
പെരിന്തൽമണ്ണ : റിമാൻഡ് ചെയ്ത പ്രതിയെ ജയിലിൽ എത്തിക്കുന്നതിനിടെ എം ഡി എം എ കേസിലെ പ്രതി കൈ വിലങ്ങുമായി രക്ഷപ്പെട്ടു. കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് കുറ്റ്യാടി സ്വദേശി ആശാരിക്കണ്ടി വീട്ടിൽ അമീർ (41) ആണ് ചാടിപ്പോയത്. പെരിന്തൽമണ്ണ സബ് ജയിലി ലേക്ക് കൊണ്ട് വരുന്നതിനിടെയാണ് സംഭവം. കൊണ്ടോട്ടി പോലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. ഇന്നലെ രാത്രി പ്രതിയെ ജയിലിലേക്ക് കൊണ്ടോട്ടി പോലീസ് എത്തിക്കുമ്പോഴാണ് സംഭവം. കൈ വിലങ്ങ് ധരിപ്പിച്ചാണ് കൊണ്ടുവന്നത്. വ്യാഴാഴ്‌ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കൊണ്ടോട്ടിയില്‍ നിന്ന് എംഡിഎംഎ കടത്തിയ കുറ്റത്തിനാണ് ഇയാള്‍ അറസ്റ്റിലായത്.
പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം രാത്രിയോടെ റിമാൻഡ് നടപടികള്‍ക്കായി ജയിലിലേക്ക് എത്തിച്ചപ്പോഴാണ് പ്രതി കടന്നുകളഞ്ഞത്. ഇരുട്ടിലേക്ക് ഓടിമറഞ്ഞ ഇയാള്‍ക്ക് പിന്നാലെ പൊലീസുകാർ ഓടി...

