Tag: ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

ടർഫിൽ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു
Breaking news

ടർഫിൽ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീണു മരിച്ചു

നന്നമ്പ്ര : ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞുവീണു മരിച്ചു. കുണ്ടൂർ വടക്കേ അങ്ങാടി സ്വദേശി തിലായിൽ പോക്കരിന്റെ മകൻ ഹമീദ് (49) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് ചെറുമുക്ക് ടർഫിൽ വെച്ചാണ് സംഭവം. ചെറുമുക്ക് mec7 ഹെൽത്ത് ക്ലബിൽയോഗക്കു ശേഷം മുതിർന്നവരുടെ ഫുട്‌ബോൾ കളിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ സി പി ആർ നൽകി ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കബറടക്കം ഇന്ന് രാത്രി 8 ന് കുണ്ടൂർ ജുമാ മസ്ജിദിൽ. ഭാര്യ: സുദിനത്ത്മക്കൾ: മുബഷിറ, റിൻഷ, സൻഹമരുമകൻ: സ്വലാഹുദ്ധീൻ...
Obituary

യുവപണ്ഡിതൻ ഖത്തറിൽ ഫുട്‌ബോൾ കളിക്കിടെ മരിച്ചു

വേങ്ങര: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . വേങ്ങര പാക്കടപ്പുറായ - ഇരുകുളം സ്വദേശിയായ വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാരുടെയും ആയിഷയുടെയും മകൻ വി.ടി നൗഫല്‍ ഹുദവി (35) യാണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്‌ബോൾ കളിയുടെ വിശ്രമവേളയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ടൈപിസ്റ്റ് ആയി രണ്ടു മാസം മുമ്പാണ് ഖത്തറിലെത്തിയത്.ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇന്നലെയാണ് മൂന്നാമത്തെ കുഞ്ഞ് പിറന്നത്.  പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്ന് ബിരുദവും  ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും  കരസ്ഥമാക്കിയ നൗഫല്‍ ദാറുല്‍ഹുദായുടെ പതിമൂന്നാം ബാച്ചുകാരനാണ്. സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക്  കോളേജ്, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നീ സഹസ്ഥാപനങ്ങളിലും  ദാറുല്‍ഹുദാ സെക്കന്‍ഡറി വിഭാഗത്തിലും മരവട്ടം ഗ്രെയ്‌സ് വാലി ...
error: Content is protected !!