ഭിന്നശേഷി കുട്ടികള്‍ക്ക് ‘അന്പ് വീട്’ പദ്ധതിയുമായി സാമൂഹ്യനീതി വകുപ്പ്
മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ആശ്വാസമായി സാമൂഹ്യനീതി വകുപ്പിന്റെ 'അന്പ് വീട്' പദ്ധതി. ആശുപത്രിവാസം, അടിയന്തര യാത്ര, ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഭിന്നശേഷി കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാനും താത്ക്കാലിക പരിചരണവും താമസവും ഉറപ്പാക്കാനുമാണ് പദ്ധതി.
ഭിന്നശേഷി കുട്ടികളെ സ്നേഹത്തോടെയും കരുതലോടെയും താത്ക്കാലികമായി പരിചരിക്കാന്‍ താത്പര്യമുള്ള കുടുംബങ്ങളെയും ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സ്ഥാപനങ്ങളെയും പദ്ധതിയുടെ ഭാഗമാക്കും. തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും സാമൂഹ്യനീതി വകുപ്പ് സാമ്പത്തിക സഹായവും നല്‍കും. കുട്ടികളുടെ സുരക്ഷ, ദൈനംദിന പരിചരണം, ആരോഗ്യപരിപാലനം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം മാന്യവും സൗഹൃദപരവുമായ അന്തരീക്ഷവും ഒരുക്കും.
ഒരു ദിവസം മുതല്‍ ഏഴു ദിവസം വരെ കുട്ടികളെ 'അന്...

