ഭർതൃമതിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ
പത്തനംതിട്ട : ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ഒപ്പമുണ്ടായിരുന്ന സ്വഹൃത്ത് കസ്റ്റഡിയിൽ.
അടൂരിൽ ഭർതൃമതിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടമുകൾ ഷിനാസ് മൻസിലിൽ ഷെഹന(31) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വീട്ടിൽ ഉണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ യുവതി മരിക്കുന്ന സമയം വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സ്റ്റെയറിൻ്റെ പിടിയിൽ ഒരു ഷാളിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു യുവതി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുഹൃത്തിനെ കസ്റ്റഡിയിലെടു...

