Tuesday, July 21

Tag: മക്കളുടെ മുമ്പിലിട്ട് അമ്മയെ കൊന്നു

മക്കളുടെ മുമ്പിൽ ഭാര്യയെ കഴുത്തറത്തു കൊന്ന സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തി
Crime

മക്കളുടെ മുമ്പിൽ ഭാര്യയെ കഴുത്തറത്തു കൊന്ന സുരേഷിനെ മരിച്ചനിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നാലാഞ്ചിറയില്‍ മക്കളുടെ മുന്നിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷിനെ തമിഴ്‌നാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തമിഴ്‌നാട് ചിദംബരത്ത് റെയില്‍വേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് കാറില്‍ കയറി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ കാർ ബാലരാമപുരം റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മൃതദേഹം ഇന്ന് രാവിലെ ചിദംബരത്ത് കണ്ടെത്തിയത്. സുരേഷ് ആത്മഹത്യ ചെയ്‌തതാവാം എന്നാണ് പൊലീസിന്റെ നിഗമനം. നാലാഞ്ചിറയില്‍ ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബീവി (36) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാല് മാസം മുമ്പാണ് ഇവർ നാലാഞ്ചിറയിലെ വാടകവീട്ടിലേക്ക് താമസം മാറിയത്. സുരേഷും ഹസീനയും തമ്മില്‍ നേരത്തെയും ...
error: Content is protected !!