Tag: മഞ്ചേരി

ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Job

ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മഞ്ചേരി സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് വിഭാഗം ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. ഐടിഐ / വിഎച്ച്എസ്ഇ/ടിഎച്ച്എസ്എല്‍സി/കെജിസിഇ എന്നിവയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ പത്തിന് രാവിലെ 10ന് മുന്‍പ് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എഴുത്ത് പരീക്ഷയ്ക്കും അഭിമുഖത്തിനും ഹാജരാകണം. വെബ്‌സൈറ്റ്: www.gptcmanjer-i.in ഫോണ്‍: 0483 -2763550....
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ കേ...
Accident

തോട്ടിൽ ഒഴുകി വരുന്ന സാമഗ്രികൾ എടുക്കാൻ ശ്രമിക്കവേ തോട്ടിൽ വീണയാൾ മരിച്ചു

മഞ്ചേരി : കാൽ വഴുതി തോട്ടിൽ വീണയാൾ ഒഴുക്കിൽ പെട്ട് മരിച്ചു. മുട്ടിയറ തോട്ടില്‍ കാല്‍ വഴുതി തോട്ടില്‍ വീണ് ഒഴുക്കില്‍പ്പെട്ട് അത്താണിക്കല്‍ സ്വദേശി മരിച്ചു. അത്താണിക്കല്‍ പടിഞ്ഞാറേപറമ്പില്‍ ആക്കാട്ടുകുണ്ടില്‍ വേലായുധന്‍(52) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.30തോടെ അപകടം. വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിവരുന്ന സാമഗ്രികള്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി തോടിലേക്ക് വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാരും മഞ്ചേരി ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തിരിച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Crime

മയക്കുമരുന്ന് നൽകി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മുഖ്യപ്രതി പിടിയിൽ

മഞ്ചേരി: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ ആയിരുന്ന മുഖ്യപ്രതി മഞ്ചേരി പോലീസിന്‍റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടൻ റിഷാദ് മൊയ്തീൻ (28) ആണ് കണ്ണൂർ പഴയങ്ങാടിയിൽ വെച്ച് പോലീസ് പിടിയിലായത്. കേസിൽ മഞ്ചേരി മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞ മാസം മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി. സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മയ്ക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ഇവരെ ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് ഇവരുടെ വീട്ടിലെത...
error: Content is protected !!