മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി.

ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എത്തി. മലപ്പുറം മണ്ഡലത്തിലെ പര്യടനം വൈകീട്ട് 3 മണിക്ക് അമ്പലവട്ടത്ത് നിന്നും തുടങ്ങി 4 മണിക്ക് കുന്നുമ്മൽ എത്തിയ പര്യടനം വെള്ളൂർ, വിസപ്പടി, വാലഞ്ചേരി, മൂച്ചിക്കുണ്ട് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് രാത്രി 8 മണിക്ക് പാലക്കലിൽ വച്ച് അവസാനിച്ചു. മണ്ഡലം സെക്രട്ടറി കെ മജ്നു, മണ്ഡലം കൺവീനർ കെ സുന്ദർ രാജൻ, ജില്ലാ കമ്മിറ്റി അംഗം കെ പി അനിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഒ സഹദേവൻ, കെ.പി. ഫൈസൽ എന്നിവർ മലപ്പുറത്തെ പര്യടനത്തിൽ വസീഫിനെ അനുഗമിച്ചു.

error: Content is protected !!