Tag: മന്ത്രവാദ ചികിത്സ

11വയസ്സുകാരി മന്ത്രവാദ ചികിത്സയിൽ മരിച്ച സംഭവം: വെള്ളം ജപിച്ച് ഊതിയ ഉസ്താദും പിതാവും അറസ്റ്റില്‍
Breaking news, Crime

11വയസ്സുകാരി മന്ത്രവാദ ചികിത്സയിൽ മരിച്ച സംഭവം: വെള്ളം ജപിച്ച് ഊതിയ ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂർ: സിറ്റി നാലുവയലിലെ 11 വയസ്സുകാരി ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് പിതാവും ഉസ്താദും അറസ്റ്റിൽ. നാലുവയൽ ഹിദായത്ത് വീട്ടിൽ സത്താർ, പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പനി ബാധിച്ച ഫാത്തിമയ്ക്ക് വ്യാജ ചികിത്സ നൽകിയതിനും വൈദ്യസഹായം നിഷേധിച്ചതിനുമാണ് പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പനി ബാധിച്ചപ്പോൾ ജപിച്ച് ഊതിയ വെള്ളം നൽകിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, പെൺകുട്ടിക്ക് മറ്റുരീതിയിലുള്ള ശാരീരിക ഉപദ്രവം നേരിടേണ്ടിവന്നിട്ടില്ലെന്നും മന്ത്രവാദം നടത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. ഞായറാഴ്ചയാണ് കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റെ മകൾ എം.എ. ഫാത്തിമ പനി ബാധിച...
error: Content is protected !!