പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ സമയബന്ധിതമായി പൂർത്തീകരിച്ച് മത്സ്യബന്ധനം നടത്തുന്നതിന് വിട്ടു നൽകാൻ തീരുമാനം
തിരുവനന്തപുരം: പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ സമയബന്ധിതമായി പൂർത്തീകരിച്ച് മത്സ്യബന്ധനം നടത്തുന്നതിന് വിട്ടു നൽകാൻ തീരുമാനം .പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ നിർമ്മാണം അടക്കമുള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് പി.എം.എ സമീർ എം.എൽ.എ യുടെ ആവശ്യ പ്രകാരംഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് പരപ്പനങ്ങാടി ഫിഷിംഗ് ഹാർബർ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് തീരുമാനമായത്.പുലിമുട്ടുകൾ, വല നെയ്ത്ത് ഷെഡ്, വാട്ടർ സപ്ലൈ, യാർഡ് നിർമ്മാണം ഇന്ന് എന്നീ പ്രവർത്തികൾ കൂടി ഹാർബർ നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിക്കും. ഇതിന് ആവശ്യമായ തുക കണ്ടെത്തുന്നതിന് നിലവിലുള്ള എസ്റ്റിമേറ്റ് റിവൈസ് ചെയ്യുന്നതിനും, എസ്റ്റിമേറ്റിന്റെ ഭാഗമാക്കി ചെയ്യാൻ കഴിയാത്തവ പുതിയ വർക്കുകളായി കിഫ്ബിയിൽ സമർപ്പിച്ച് അനുമതി നേടിയെടുക്കുന്നതിനും തീരുമാനിച്ചു.
പരപ്പനങ്ങാടി തീരപ്രദേശത്തെ കടലാക്രമണം പൂർണമായും ചെറുക്കുന്നത...

