Tag: മമ്പുറം മഖാം

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച
Local news

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് തൊട്ടടുത്തായി പുനര്‍നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖുഥ്ബുസ്സമാന്‍ എന്ന മമ്പുറം തെക്കേപള്ളിയുടെ ഉദ്ഘാടനം ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പുറം ഇഹ്‌സാസുല്‍ ഇസ് ലാം സംഘത്തിന്റെയും മറ്റനേകം ഗുണകാംക്ഷികളുടെയും സഹായ സഹകരണത്തോടെയാണ് വളരെ പഴക്കമേറിയ പള്ളി ആധുനിക രീതിയില്‍ പുതുക്കി പണിതത്.മമ്പുറം മഹല്ല് ഖാളി കൂടി ആയ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്വീകരണവും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടക്കും.ചടങ്ങില്‍ സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ദാറുല്‍ഹുദാ വൈസ് പ്രസിഡണ്ട് സയ്യിദ്...
Malappuram

ആനവണ്ടിയിൽ സിയാറത്ത് യാത്രക്ക് അവസരമൊരുക്കി മലപ്പുറം ബജറ്റ് ടൂറിസം സെൽ

മലപ്പുറം ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്തരായ യാത്രികരെയും യാത്രകളും ഏകോപിക്കുകയാണ് കെ.എസ്.ആർ.ടി.സി. വിജയകരമായ നിരവധി വിനോദയാത്രകൾക്ക് പുറമെ റംസാനോടനുബന്ധിച്ച് വിശ്വാസികൾക്കായി ജില്ലയിൽ നിന്നും വിശുദ്ധരുടെ മഖ്ബറകൾ സന്ദർശിക്കാൻ സിയാറത്ത് യാത്രയും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 23ന് മലപ്പുറം ഡിപ്പോയിൽ നിന്നാണ് ആദ്യ യാത്ര പുറപ്പെടുന്നത്. മലപ്പുറം, തൃശൂർ ജില്ലകളിലെ വിശുദ്ധ മഖ്ബറകളാണ് സിയാറത്ത് യാത്രയിൽ ഉൾപ്പെട്ടിരിക്കുന്നത്. രാവിലെ ആറിനാണ് യാത്രകൾ ആരംഭിക്കുന്നത്. ജില്ലയിലെ വലിയങ്ങാടി, പാണക്കാട്, മമ്പുറം, പുതിയങ്ങാടി, പൊന്നാനി, പുത്തൻപള്ളി, വെളിയങ്കോട് മഖ്ബറകൾ സന്ദർശിക്കും. തുടർന്ന് തൃശൂർ ജില്ലയിലെ മണത്തല, ചാവക്കാട് മഖ്ബറകൾ കൂടി സന്ദർശിച്ച് വൈകീട്ട് ആറിന് മലപ്പുറത്ത് തിരിച്ചെത്തുന്ന രീതിയിലാണ് യാത്രകൾ ക്രമീകരിക്കുന്നത്.ഒരാൾക്ക് 550 രൂപയാണ് നിരക്കായി ഇാടാക്കുന്നത്. പെരിന്തൽമണ്ണ ഡിപ്പോയ...
error: Content is protected !!