Friday, October 16

Tag: മലയാളി ദമ്പതികൾ മരിച്ചു

മലയാളി ദമ്പതികളെ ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
Obituary

മലയാളി ദമ്പതികളെ ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊണ്ടോട്ടി സ്വദേശിനിയും ഭർത്താവും ഡൽഹിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ ന്യൂഡൽഹി സെക്ടർ 68ലെ എംത്രിഎം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിൽ ആണ് മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചാത്തമംഗലം ചേന്നോത്ത് എൻ.സി. മുഹമ്മദ് അസ്ലം (30), ഭാര്യ കൊണ്ടോട്ടി നെടിയിരുപ്പ് കാരിമുക്ക് കെ.ഫർഹാന (28) എന്നിവരാണു മരിച്ചത്.കാരിമുക്ക് വൈത്തലപ്പറമ്പ് അബ്ദുറഹ്മാൻ, ജമീല ദമ്പതികളുടെ മകളാണ് ഫർഹാന. ഇന്നലെയാണ് സംഭവം. വിവരം ലഭിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഡൽഹിയിലേക്ക് തിരിച്ചു.ഗുരുഗ്രാമിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു അസ്ലം. സംഭവത്തിൽ കൊടുതൽ അന്വേഷണം നടക്കുന്നുണ്ട്....
ദുബായിലെ താമസ സ്ഥലത്ത് തീപിടുത്തം: വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു
Accident

ദുബായിലെ താമസ സ്ഥലത്ത് തീപിടുത്തം: വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു

ദുബൈ: ദേരയിലെ താമസ സ്ഥലത്ത് തീപിടുത്തം; വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ 15 പേർ മരിച്ചതായി വിവരം. വേങ്ങര കണ്ണമംഗലം  ചേറൂർ കാളങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. പാക്കിസ്ഥാൻ, സുഡാൻ സ്വദേശികളും മരിച്ചതായാണ് റിപ്പോർട്ട്‌. ദുബൈയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റായ നൈഫിലെ ഫ്രിജ്മുറാർ ഏരിയയിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്.  ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.  മുകളിലത്തെ ഫ്ലാറ്റിൽ ആണ് തീ പിടിച്ചത്.  ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. അടുത്ത മുറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന്  റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുക ശ്വസിച്ചാണ്  ഇരുവരും മരിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗർഡും മരിച്ചിട്ടുണ്ട്. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി.കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സുബ്രഹ്മണ്യൻ ...