കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിവിധ ജോലി അവസരങ്ങൾ
അസി. പ്രൊഫസര്‍ വാക് ഇന്‍ ഇന്റര്‍വ്യൂതൃശ്ശൂരില്‍ കേരള പോലീസ് അക്കാദമി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ ഫോറന്‍സിക് സയന്‍സ് പഠനവകുപ്പില്‍ എം.എസ് സി. ഫോറന്‍സിക് സയന്‍സ് പ്രോഗ്രാമിലേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു. ഇലക്ടീവ് വിഷയങ്ങളായ ബയോളജി, സെറോളജി, ഡി.എന്‍.എ. പ്രൊഫൈലിങ് എന്നിവയാണ് പഠിപ്പിക്കേണ്ട വിഷയങ്ങള്‍. ഒക്ടോബര്‍ 29-ന് രാവിലെ 10.30-ന് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലെ ലൈഫ് സയന്‍സ് പഠനവകുപ്പിലാണ് വാക് ഇന്‍ ഇന്റര്‍വ്യൂ.
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 15 വര്‍ഷത്തില്‍ കുറയാത്ത സേവനമുള്ള വിമുക്തഭടനായിരിക്കണം. പ്രായം അമ്പത് വയസ്സില്‍ കവിയരുത്. സംവരണവിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. സര്‍വകലാശാല...

