അനിയന്ത്രിതമായ വൈദ്യുതി മുടക്കം പതിവാകുന്നു; പൊറുതി മുട്ടി നാട്ടുകാർ
തിരൂരങ്ങാടി : കെ എസ് ഇ ബി സെക്ഷന് കീഴിൽ വൈദ്യുതി മുടക്കം പതിവകുന്നതായി പരാതി. തിരൂരങ്ങാടി, വെന്നിയൂർ ഓഫീസുകൾക്ക് കീഴിലുള്ള പ്രദേശങ്ങളിലാണ് അനിയന്ത്രിതമായ വൈദ്യുതി മുടക്കമുള്ളത്.
തെന്നല, കൊടിഞ്ഞി, ചെമ്മാട് ടൗണ്‍, പയ്യോളി, ചെറുപ്പാറ, കടുവാളൂര്‍, കുറൂല്‍, കോറ്റത്തങ്ങാടി, ചെമ്മാട് കൊടിഞ്ഞി റോഡ്, ചെറുമുക്ക്, കുണ്ടൂര്‍, ചുള്ളിപ്പാറ പ്രദേശങ്ങളിലെല്ലാം വൈദ്യുതി മുടക്കം പതിവാണ്. മഴ തുടങ്ങിയാല്‍ ഇല്ലാതെയാകുന്ന വൈദ്യുതി പലപ്പോഴും മണിക്കൂറുകളും ദിവസങ്ങളും കാത്തിരുന്നാണ് വൈദ്യുതി പുനര്‍ സ്ഥാപിക്കുന്നത്. വെയില് ശക്തമായാല്‍ ലോഡ് താങ്ങുന്നില്ലെന്നും കലാവസ്ഥ വ്യതിയാനവും പറഞ്ഞും വൈദ്യുതി മുടങ്ങുന്ന സാഹചര്യമാണ്.വെയിലായാലും മഴയായാലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഈ പ്രദേശങ്ങളില്‍. നിരന്തരമുള്ള വൈദ്യുതി മുടക്കം കാരണം വീട്ടിലെ ഉപകരണങ്ങളെല്ലാം തകരാറിലാകുന്ന സാഹചര്യവുമുണ്ട്.
കെ.എസ്.ഇ.ബിയുടെ സെഷന്‍ ഓഫീസുകളി...