മികച്ച വിജയം നേടിയ വിദ്യാർത്ഥികളുടെ അമ്മമാരെ ആദരിച്ച് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗം
വേങ്ങര: എസ് എസ് എൽസി പ്ലസ്‌ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളുടെ അമ്മമാരെ ബ്ലോക്ക് പഞ്ചായത്ത് വേങ്ങരഡിവിഷൻ അംഗം എ കെ ഷഹർ ബാൻ ആദരിച്ചു. പ്രൗഡ് മോം എന്ന പേരിൽ നടത്തിയ ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ശരീഫ് കുറ്റൂർ ഉദ്ഘാടനം ചെയ്തു. എ.കെ ഷഹർബാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.കെ അബൂ ത്വാഹിർ, ഇ.കെ സുബൈർ മാസ്റ്റർ, സഹകരണബാങ്ക് പ്രസിഡൻ്റ് എ.കെ അബ്ദുന്നാസർ, എം.എസ് എഫ് ജില്ലാ ട്രഷറർ എൻ.കെ നിഷാദ്, കെ.രാധാകൃഷ്ണൻ മാസ്റ്റർ, മാളിയേക്കൽ സെയ്തലവി ഹാജി, എം.കെ സൈനുദ്ദീൻ, നൗഫൽ മമ്പീതി, ഹാരിസ് മാളിയേക്കൽ,അമീൻ കള്ളിയത്ത്, സഹീർ അനസ്,നുസ്റത്ത് അമ്പാടൻ, ഹനീഫ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: ആദരം ഏറ്റുവാങ്ങിയ ഉന്നത വിജയികളും അമ്മമാരും മെമ്പർ ഷഹർബാനൊപ്പം...

